Quantcast

"ഗാംഗുലിയുടെ തല ലക്ഷ്യമാക്കി പന്തെറിയാന്‍ ഞങ്ങള്‍ ടീം മീറ്റിങ്ങില്‍ തീരുമാനമെടുത്തു"; വിവാദ വെളിപ്പെടുത്തലുമായി അക്തര്‍

1999ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മൊഹാലിയില്‍ നടന്ന മത്സരത്തിനിടെ അക്തറിന്‍റെ പന്തുകൊണ്ട് വാരിയെല്ലിന് പരിക്കേറ്റ ഗാംഗുലി മൈതാനം വിട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-08-19 12:36:43.0

Published:

19 Aug 2022 11:51 AM GMT

ഗാംഗുലിയുടെ തല ലക്ഷ്യമാക്കി പന്തെറിയാന്‍ ഞങ്ങള്‍ ടീം മീറ്റിങ്ങില്‍ തീരുമാനമെടുത്തു; വിവാദ വെളിപ്പെടുത്തലുമായി അക്തര്‍
X

ഏഷ്യാ കപ്പ് ടി20 ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. നീണ്ട ഇടവേളക്ക് ശേഷം അരങ്ങേറാനിരിക്കുന്ന ഇന്ത്യ പാക് പോരാട്ടങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ വര്‍ഷം അവസാനം ടി20 ലോകകപ്പ് അരങ്ങേറാനിരിക്കേ മുഴുവന്‍ ടീമുകള്‍ക്കും നിര്‍ണ്ണായകമാണ് ഏഷ്യാ കപ്പ്. ചരിത്രത്തിലെ അവിസ്മരണീയമായ ഇന്ത്യ പാക് പോരാട്ടങ്ങളെ ഓര്‍ത്തെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരങ്ങളും പാക് താരങ്ങളും. പാകിസ്താന്‍റെ എക്കാലത്തേയും മികച്ച ബോളര്‍മാരില്‍ ഒരാളായ ഷുഐബ് അക്തര്‍ പങ്കുവച്ച ഒരോര്‍മയാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം.

1999ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മൊഹാലിയില്‍ വച്ച് നടന്ന മത്സരത്തിനിടെ ഗാംഗുലിയുടെ ശരീരം ലക്ഷ്യമാക്കി താന്‍ പന്തെറിഞ്ഞിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ താരം. ഗാംഗുലിയെ പുറത്താക്കുക എന്നതിനേക്കാള്‍ അദ്ദേഹത്തിന്‍റെ ശരീരത്തിന് നേരെ പന്തെറിയുക എന്നതായിരുന്നു തന്‍റെ ലക്ഷ്യമെന്നും ഗാംഗുലിയുടെ മുഖവും വാരിയെല്ലും ലക്ഷ്യമാക്കി താന്‍ ഒരുപാട് തവണ പന്തെറിഞ്ഞു എന്നും അക്തര്‍ വെളിപ്പെടുത്തി.

"ഗാംഗുലിയുടെ തലയും വാരിയെല്ലുമായിരുന്നു എന്‍റെ ലക്ഷ്യം. ടീം യോഗത്തില്‍ വച്ചു തന്നെ ഞങ്ങള്‍ അത് തീരുമാനിച്ചു കഴിഞ്ഞിരുന്നു. യോഗത്തില്‍ വച്ച് ടീമംഗങ്ങളോട് ഞാന്‍ അയാളെ പുറത്താക്കേണ്ടതില്ലേ എന്ന് ചോദിച്ചു. അപ്പോള്‍ അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു."വേണ്ട. നിന്‍റെ പന്തുകള്‍ക്ക് നല്ല വേഗതയാണ്. അത് കൊണ്ട് അയാളെ പ്രകോപിപ്പിച്ച് കൊണ്ടേയിരിക്കുക. ശരീരത്തിന് നേരെ തന്നെ പന്തെറിയുക. അങ്ങനെ ഞാന്‍ ഗാംഗുലിയുടെ തലയും വാരിയെല്ലും ലക്ഷ്യമാക്കി പന്തെറിഞ്ഞു കൊണ്ടേയിരുന്നു"-അക്തര്‍ പറഞ്ഞു.

മുന്‍ ഇന്ത്യന്‍ ബാറ്റര്‍ വീരേന്ദര്‍ സെവാഗിനൊപ്പം സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലാണ് അക്തറിന്‍റെ വെളിപ്പെടുത്തല്‍. അക്തറിന്‍റെ പന്തുകൊണ്ട് വാരിയെല്ലിന് പരിക്കേറ്റ ഗാംഗുലി അന്ന് മൈതാനം വിട്ടിരുന്നു. സംഭവത്തില്‍ അക്തര്‍ വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ ഗാംഗുലി ഈ അഭിമുഖം കാണുന്നുണ്ടാകുമെന്ന് സെവാഗ് അക്തറിനെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഗാംഗുലിയോട് താന്‍ ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു അക്തറിന്‍റെ മറുപടി.

TAGS :

Next Story