Quantcast

'നിങ്ങൾക്ക് എന്താ തോന്നുന്നേ?' ഹർമൻപ്രീത് കൗറിന്റെ 'വിവാദ ഔട്ടിൽ' മാധ്യമപ്രവർത്തകരോട് മന്ദാന

ബാറ്റ് കൊണ്ട് സ്റ്റമ്പ് അടിച്ചുവീഴ്ത്തിയാണ് കൗർ ദേഷ്യം തീർത്തത്

MediaOne Logo

Web Desk

  • Published:

    23 July 2023 5:06 AM GMT

നിങ്ങൾക്ക് എന്താ തോന്നുന്നേ? ഹർമൻപ്രീത് കൗറിന്റെ വിവാദ ഔട്ടിൽ മാധ്യമപ്രവർത്തകരോട് മന്ദാന
X

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ അവസാന ഏകദിനത്തിലെ ഔട്ടാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചൂടുള്ള ചർച്ച. ഇന്ത്യൻ നായകൻ ഹർമൻപ്രീത് കൗറാണ് കഥയിലെ നായിക. കൗറിന്റെ ഔട്ടാണ് ചൂടൻ ചർച്ചകൾക്ക് വഴിവെച്ചത്. മത്സരത്തിൽ ഡി.ആർ.എസ് ഇല്ലാത്തതിനാൽ പുനപരിശോധന ആവശ്യപ്പെടാനും കഴിഞ്ഞില്ല.

കൗര്‍, സ്വീപ് ഷോട്ടിന് ശ്രമിച്ചപ്പോൾ പന്ത് പാഡിൽ കൊള്ളുകയായിരുന്നു. എന്നാൽ പന്ത് ഗ്ലൗസിൽ തട്ടിയെന്ന ആത്മവിശ്വാസത്തിൽ അമ്പയറുടെ തീരുമാനം കൗറിന് ഉൾക്കൊള്ളാനായില്ല. ബാറ്റ് കൊണ്ട് സ്റ്റമ്പ് അടിച്ചുവീഴ്ത്തിയാണ് കൗർ ദേഷ്യം തീർത്തത്. ഇപ്പോഴിതാ വിവാദം പുറത്തേക്കും വ്യാപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് സഹതാരം സ്മൃതി മന്ദാനയുടെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഔട്ടിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുന്നതെന്നായിരുന്നു മന്ദാനയുടെ മറുചോദ്യം.

'മത്സരമാകുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും. ഇത്തരത്തിലുള്ള തീരുമാനങ്ങൾ സന്തോഷം തരില്ല. പ്രത്യേകിച്ച് ഡി.ആർ.എസ് ഉപയോഗിക്കാത്ത മത്സരങ്ങളില്‍'- മന്ദാന പറഞ്ഞു. അമ്പയറിങ്ങില്‍ കുറച്ച്കൂടി നിലവാരം പ്രതീക്ഷിക്കുന്നു. ചില തീരുമാനങ്ങൾ തെറ്റാണെന്ന് വ്യക്തമാകും. ഒരു നിമിഷം പോലും ആലോചിക്കാതെയാണ് ആ തീരുമാനം വന്നതെന്നും മന്ദാന പറഞ്ഞു. ഐ.സി.സിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും ഇന്ത്യൻ ക്രിക്കറ്റ് ബോർഡും ഇക്കാര്യം ചർച്ച ചെയ്യുമെന്നും മന്ദാന കൂട്ടിച്ചേര്‍ത്തു.

അതേസമയം കൗറിന്റെ പെരുമാറ്റം അതിരുകടന്നുപോയി എന്ന വിമർശനവും ശക്തമാണ്. അമ്പയറിങിലെ തെറ്റുകൾ കൊണ്ട് സ്റ്റമ്പ് അടിച്ചുതെറിപ്പിക്കുന്നതൊന്നും ന്യായീകരിക്കാനാവില്ലെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം ഉന്നയിക്കുന്നത്. കൗറിന്റേത് ഗുരുതര കുറ്റമായാൽ എന്ത് ശിക്ഷ ലഭിക്കും എന്ന് നോക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. അതേസമയം വാശിയേറിയ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു.



TAGS :

Next Story