'നിനക്ക് ക്രിക്കറ്റ് ലോകം ഭരിക്കാനാവും': ഉംറാൻ മാലികിന് ഉപദേശവുമായി ഷമി

വേഗം കൊണ്ട് ഇതിനകം തന്നെ ഉംറാൻ മാലിക് ക്രിക്കറ്റ് ലോകത്ത് വരവറിയിച്ച് കഴിഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-01-23 09:15:43.0

Published:

23 Jan 2023 9:15 AM GMT

Mohammed Shami, Umran Malik
X

ഉംറാന്‍ മാലിക്, മുഹമ്മദ് ഷമി

മുംബൈ: ലൈനിനും ലെങ്തിലും ഒന്നുകൂടി ശ്രദ്ധിച്ചാൽ ഇന്ത്യൻ പേസർ ഉംറാൻ മാലികിന് ക്രിക്കറ്റ് ലോകം ഭരിക്കാനാകുമെന്ന് സഹതാരം മുഹമ്മദ് ഷമി. വേഗം കൊണ്ട് ഇതിനകം തന്നെ ഉംറാൻ മാലിക് ക്രിക്കറ്റ് ലോകത്ത് വരവറിയിച്ച് കഴിഞ്ഞു. അതിവേഗത്തിൽ പന്തെറിയുന്നൊരു താരം ഇന്ത്യൻ ക്രിക്കറ്റിന് സംബന്ധിച്ചിടത്തോളം പുതുമയാണെങ്കിലും താരത്തിന്റെ കൃത്യതയില്ലായ്മ പലപ്പോഴും റൺസ് വിട്ടുകൊടുക്കുന്നതിലേക്ക് നയിക്കുന്നുണ്ട്.

ഇതിനിടയിലാണ് ഷമിയുടെ സ്‌നേഹത്തോടെയുളള ഉപദേശം. പന്തിന്റെ വേഗതയോടൊപ്പം തന്നെ ലൈനും ലെങ്തും ശ്രദ്ധിക്കണമെന്നാണ് ഷമി പറയുന്നത്. അല്ലാത്ത പക്ഷം ബാറ്റർമാർക്ക് അനായാസം റൺസ് കണ്ടെത്താനാകും. 'ഒരു ഉപദേശം ഞാൻ നിനക്ക് നൽകാനാഗ്രഹിക്കുന്നു. താങ്കളുടെ വേഗതയ്‌ക്കെതിരെ കളിക്കുക എന്നത് എളുപ്പമാണെന്ന് ഞാൻ കരുതുന്നില്ല. ലൈനിലും ലെങ്തിലും കുറച്ച് കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെ വന്നാൽ ക്രിക്കറ്റ് ലോകം ഭരിക്കാൻ നിങ്ങൾക്കാകും'- ഷമി പറഞ്ഞു. ബി.സി.സി.ഐ പുറത്തുവിട്ട് ചാറ്റ്‌ഷോയിലാണ് ഇക്കാര്യം ഷമി പറയുന്നത്.

ന്യൂസിലാൻഡിനെതിരെ പരമ്പരക്കുള്ള ടീമിൽ ഇടം നേടിയെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിൽ ഉംറാൻ മാലികിന് അവസരം ലഭിച്ചിരുന്നില്ല. ഷമിയും സിറാജും ചേർന്ന് ന്യൂസിലാൻഡ് ടോപ് ഓർഡറെ തകർക്കുകയായിരുന്നു. മത്സരത്തിൽ എട്ട് വിക്കറ്റിന്റെ അസൂയാവഹമായ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അതേസമയം ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ മൂന്നാം മത്സരം നാളെ ഇൻഡോറിൽ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ, പരമ്പര തൂത്തുവാരാനാണ് ശ്രമിക്കുന്നത്. ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ്.

റാഞ്ചി, ലക്‌നൗ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ഇന്ത്യയുടെ ടി20 മത്സരങ്ങൾ. വെള്ളിയാഴ്ചയാണ് ആദ്യ ടി20. ഇന്ത്യൻ സമയം രാത്രി എഴ് മണിക്ക് മത്സരം ആരംഭിക്കും.

TAGS :

Next Story