Quantcast

'ഞാനൊരു കുറ്റവാളിയല്ല'; ആസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിനെതിരെ പൊട്ടിത്തെറിച്ച് ഡേവിഡ് വാർണർ

2018ലെ പന്തു ചുരണ്ടൽ വിവാദത്തെ തുടർന്ന് സ്റ്റീവ് സ്മിത്തിനും കാമറോൺ ബാൻക്രോഫ്റ്റിനുമൊപ്പം ഡേവിഡ് വാർണർക്കും ആജീവനാന്ത ക്യാപ്റ്റൻസി വിലക്ക് ഏർപ്പെടുത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    22 Nov 2022 5:26 AM GMT

ഞാനൊരു കുറ്റവാളിയല്ല; ആസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിനെതിരെ പൊട്ടിത്തെറിച്ച് ഡേവിഡ് വാർണർ
X

സിഡ്‌നി: ക്യാപ്റ്റൻസി വിലക്കിൽ ആസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിനെതിരെ ആഞ്ഞടിച്ച് ഡേവിഡ് വാർണർ. താനൊരു കുറ്റവാളിയല്ലെന്നും ഒരു സംഭവത്തിന്റെ പേരിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുന്നത് കടുത്ത നടപടിയാണെന്നും വാർണർ ഒരു ആസ്‌ട്രേലിയൻ ടെലിവിഷൻ മാധ്യമമായ 'കായോ സ്‌പോർട്‌സി'നു നൽകിയ അഭിമുഖത്തിൽ വാർണർ ആഞ്ഞടിച്ചു. താനിനി ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ ആകരുതെന്ന നിലപാടിലാണ് നിങ്ങളെന്നും വാർണർ ആരോപിച്ചു.

2018ലെ പന്തു ചുരണ്ടൽ വിവാദത്തെ തുടർന്ന് ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, കാമറോൺ ബാൻക്രോഫ്റ്റ് എന്നിവരെ കളിയിൽനിന്ന് വിലക്കുകയും ക്യാപ്റ്റൻസി നിരോധനം ഏർപ്പെടുത്തുകയും ചെയ്തത്. സ്മിത്തിനെയും വാർണറെയും ടീമിൽ തിരിച്ചെടുത്തെങ്കിലും ക്യാപ്റ്റൻസി വിലക്ക് തുടർന്നു. എന്നാൽ, ആസ്‌ട്രേലിയൻ താരങ്ങളുടെ ആവശ്യത്തെ തുടർന്ന് താരങ്ങൾക്കെതിരായ നടപടികൾ പുനഃപരിശോധിക്കാമെന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയ(സി.എ) അറിയിച്ചിട്ടുണ്ട്. പരാതി നൽകി ഒൻപതു മാസങ്ങൾക്കുശേഷമാണ് സി.എയുടെ നടപടി. ഇതിനു പിന്നാലെയാണ് ഡേവിഡ് വാർണറിന്റെ തുറന്നുപറച്ചിൽ.

''2018ൽ നിങ്ങൾ നാലു ദിവസം കൊണ്ടാണ് തീരുമാനമെടുത്തത്. എന്നാൽ, ഈ തീരുമാനം കൈക്കൊള്ളാൻ മൂന്നു മാസമെടുത്തു. ഇത് നിരാശപ്പെടുത്തുന്നതാണ്. ഇന്റഗ്രിറ്റി വിഭാഗത്തോട് സംസാരിക്കാനും വിഷയം അവതരിപ്പിക്കാനും അവസരം ലഭിച്ചത് നല്ല കാര്യം തന്നെയാണ്.''-വാർണർ പറഞ്ഞു.

ഈ വിഷയത്തിന്റെ ഭാഗമായ എല്ലാവർക്കും എനിക്കും എന്റെ കുടുംബത്തിനുമെല്ലാം മാനസിക സംഘർഷത്തിന്റെ കാലമായിരുന്നു ഇതെന്നും വാർണർ പറഞ്ഞു. സംഭവിച്ചതെല്ലാം വീണ്ടും ചർച്ചയാക്കേണ്ടതില്ല. ഞാനൊരു കുറ്റവാളിയല്ല. അന്ന് അപ്പീലിനുള്ള അവകാശം നല്‍കേണ്ടതായിരുന്നു. അന്നത്തെ വിലക്ക് മനസിലാക്കാം. എന്നാൽ, ആജീവനാന്തമുള്ള വിലക്ക് കുറച്ചു കടുത്തതാണെന്നും താരം അഭിപ്രായപ്പെട്ടു.

എന്തു തന്നെയായാലും താൻ ടീമിലൊരു നായകനാണെന്നും വാർണർ പറഞ്ഞു. നിങ്ങൾക്ക് ഞാനൊരു ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ ആകണമെന്ന് നിങ്ങൾക്ക് ആഗ്രഹമില്ലെന്നും വാർണർ കൂട്ടിച്ചേർത്തു.

നിലവിൽ പേസ് ബൗളർ പാറ്റ് കമ്മിൻസാണ് ആസ്‌ട്രേലിയൻ ടീമിന്റെ ടെസ്റ്റ്, ഏകദിന നായകൻ. ടി20യിൽ ആരോൺ ഫിഞ്ച് നായകസ്ഥാനത്ത് തുടരുന്നു. നായകവിലക്ക് പുനഃപരിശോധിക്കാമെന്ന് ആസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചതോടെ വാർണർക്ക് കാര്യങ്ങൾ അനുകൂലമായിരിക്കുകയാണ്. എന്നാൽ, നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നംഗ പുനഃപരിശോധനാ സമിതിക്ക് മുൻപാകെ വാർണർ അപേക്ഷ സമർപ്പിക്കേണ്ടിവരും.

Summary: 'I am not a criminal. You should get the right of an appeal' -David Warner hits out at Cricket Australia on long captaincy ban

TAGS :

Next Story