'ഒരു മത്സരത്തില്‍ നീ ഞങ്ങൾക്കൊപ്പം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു'; പന്തിന് വാര്‍ണറുടെ സന്ദേശം

കഴിഞ്ഞ വർഷം ഡിസംബർ 30നു പുലർച്ചെയായിരുന്നു കായികലോകത്തെ ഞെട്ടിച്ച കാറപകടം നടന്നത്

MediaOne Logo

Web Desk

  • Updated:

    2023-03-17 10:34:46.0

Published:

17 March 2023 10:34 AM GMT

david warner rishabh pant
X

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഡൽഹി ക്യാപിറ്റൽസ് താരം ഋഷഭ് പന്തിന് ആശംസകളുമായി ക്യാപ്റ്റൻ ഡേവിഡ് വാർണർ. ഒരു മത്സരത്തില്‍ താരം ടീമിനൊപ്പം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എന്നും വാർണർ പറഞ്ഞു. ടീമിന്റെ ഒഫീഷ്യൽ പേജുകളിൽ ഷെയർ ചെയ്ത വീഡിയോയിലാണ് വാർണർ പന്തിന് ആശംസ നേർന്നത്.

''ഞങ്ങൾ എല്ലാ സീസണിലും കിരീടം ചൂടണമെന്ന പ്രചോദനത്തോടെയാണ് കളിക്കുന്നത്. ഇക്കുറി നിങ്ങളുടെ അഭാവത്തിൽ കിരീടം ചൂടാൻ ഞങ്ങൾ കൂടുതൽ പ്രചോദിതരാണ്. സുഖം പ്രാപിക്കുന്നത് വരെ താങ്കളുടെ യത്രയിൽ ഞങ്ങൾ കൂടെയുണ്ടാവും. ടീമിന്‍റെ ഒരു മത്സരം കാണാന്‍ താങ്കള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഡൽഹി ക്യാപിറ്റൽസ് കുടുംബത്തിന്റെ പേരിൽ നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു. പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എന്ന് ''- വാര്‍ണര്‍ പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബർ 30നു പുലർച്ചെയായിരുന്നു കായികലോകത്തെ ഞെട്ടിച്ച കാറപകടം നടന്നത്. പുതുവത്സരാഘോഷത്തിനായി റൂർക്കിയിലെ വീട്ടിലേക്ക് ഡൽഹിയിൽനിന്ന് കാറിൽ തിരിച്ചതായിരുന്നു പന്ത്. ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ ഹരിദ്വാർ ജില്ലയിലെ നർസനിൽ ഡിവൈഡറിൽ ഇടിച്ച് കാർ മറിയുകയും കത്തിയമരുകയും ചെയ്തു. അപകടത്തിൽനിന്ന് അത്ഭുതകരമായാണ് താരം രക്ഷപ്പെട്ടത്.

അപകടസമയത്ത് ഇതുവഴി പോയ ബസിലെ ജീവനക്കാരാണ് പന്തിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രാഥമിക പരിചരണം നൽകിയ ശേഷം ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ പ്ലാസ്റ്റിക് സർജറി ഉൾപ്പടെയുള്ള വിദഗ്ധ ചികിത്സ നൽകി. തുടർചികിത്സയ്ക്ക് പിന്നീട് മുംബൈയിൽ എത്തിച്ചു. ഡെറാഡൂണിലെ ആശുപത്രിയിൽനിന്ന് എയർ ലിഫ്റ്റ് ചെയ്താണ് മുംബൈയിലെത്തിച്ചത്.


TAGS :

Next Story