Quantcast

റൂസോ - പ്രിഥ്വി ഷോ... ഡൽഹിക്ക് കൂറ്റൻ സ്‌കോർ

പഞ്ചാബിനായി സാം കറന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി

MediaOne Logo

Web Desk

  • Updated:

    2023-05-17 15:53:27.0

Published:

17 May 2023 3:50 PM GMT

റൂസോ - പ്രിഥ്വി ഷോ... ഡൽഹിക്ക് കൂറ്റൻ സ്‌കോർ
X

ധര്‍മശാല: അർധ സെഞ്ച്വറികളുമായി കളം നിറഞ്ഞ ഓപ്പണർ പ്രിഥ്വി ഷായുടേയും റിലി റൂസോയുടേയും തകർപ്പൻ പ്രകടനങ്ങളുടെ മികവിൽ പഞ്ചാബ് കിങ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് മികച്ച സ്‌കോർ. നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഡൽഹി 213 റൺസെടുത്തു. പ്രിഥ്വിഷാ 38 പന്തിൽ 54 റൺസെടുത്തപ്പോൾ റൂസോ 37 പന്തിൽ 82 റൺസെടുത്തു പുറത്താവാതെ നിന്നു. പഞ്ചാബിനായി സാം കറന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തേ ടോസ് നേടിയ പഞ്ചാബ് ഡൽഹിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ ക്യാപ്റ്റൻ ഡേവിഡ് വാർണറും പ്രിഥ്വിഷായും ചേർന്ന് 94 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 46 റൺസെടുത്ത വാർണർ സാം കറന് വിക്കറ്റ് നൽകി മടങ്ങി. പിന്നീട് ക്രീസിൽ ഒന്നിച്ച പ്രിഥ്വിഷായും റൂസോയും ചേർന്ന് സ്‌കോർ വേഗത്തിൽ ചലിപ്പിച്ചു. 15ാം ഓവറിൽ പ്രിഥ്വി ഷാ പുറത്തായി. പിന്നീട് ഫിലിപ് സാൾട്ടിനെ കൂട്ടുപിടിച്ച് റൂസോ ടീം സ്‌കോർ 200 കടത്തുകയായിരുന്നു. സാള്‍ട്ട് 14 പന്തില്‍ 26 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

TAGS :

Next Story