പന്തും പൃഥ്വി ഷായും തിളങ്ങി: ചെന്നൈക്ക് ജയിക്കാൻ വേണ്ടത് 173 റൺസ്

20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയായിരുന്നു ഡൽഹി കാപ്പിറ്റൽസ് 172 റൺസ് നേടിയത്.

MediaOne Logo

Web Desk

  • Updated:

    2021-10-10 15:54:53.0

Published:

10 Oct 2021 3:52 PM GMT

പന്തും പൃഥ്വി ഷായും തിളങ്ങി: ചെന്നൈക്ക് ജയിക്കാൻ വേണ്ടത് 173 റൺസ്
X

ഡൽഹിക്കായി ഓപ്പണർ പൃഥ്വി ഷായും നായകൻ റിഷബ് പന്തും തിളങ്ങിയപ്പോൾ ഐ.പി.എൽ ക്വാളിഫയറിൽ ചെന്നൈക്ക് 173 റൺസ് വിജയലക്ഷ്യം. തുടക്കത്തിലെ തകർച്ചക്ക് ശേഷം അവസാനത്തിലെ റൺസൊഴുക്കാണ് ഡൽഹിക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയായിരുന്നു ഡൽഹി കാപ്പിറ്റൽസ് 172 റൺസ് നേടിയത്.

ഓപ്പണർ പൃഥ്വി ഷായുടെ അർദ്ധ സെഞ്ച്വറിയാണ് ഇന്നിങ്‌സിന്റെ തുടക്കത്തിൽ ഡൽഹിയെ തുണച്ചത്. 34 പന്തിൽ നിന്ന് ഏഴ് ഫോറും മൂന്ന് സിക്‌സറുകളും അടങ്ങുന്നതായിരുന്നു പൃഥ്വി ഷായുടെ ഇന്നിങ്‌സ്. ശിഖർ ധവാനെ ധോണിയുടെ കൈകളിലെത്തിച്ച് ഹേസിൽവുഡാണ് ചെന്നൈക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. 36 റൺസ് മാത്രമെ ഓപ്പണിങിൽ ചേർക്കാനായുള്ളൂ. തൊട്ടുപിന്നാലെ ശ്രേയസ് അയ്യരും മടങ്ങി. ഒരു റൺസെടുത്ത അയ്യരെ മടക്കിയതും ഹേസിൽവുഡായിരുന്നു. അക്‌സർ പട്ടേലിന് കാര്യമായി ഒന്നും ചെയ്യാനായില്ല. 10 റൺസെടുത്ത അക്‌സറിനെ മുഈൻ അലി മടക്കി.

അർദ്ധ സെഞ്ച്വറിക്ക് പിന്നാലെ പൃഥ്വി ഷായും മടങ്ങിയതോടെ ഡൽഹി 80ന് നാല് എന്ന നിലയിൽ കൂപ്പുകുത്തി. അഞ്ചാം വിക്കറ്റിൽ നായകൻ റിഷബ് പന്തും ഷിംറോൺ ഹെറ്റ്മയറും ചേർന്നാണ് ഡൽഹിയെ കരകയറ്റിയത്. അവസാന ഓവറുകളിൽ ഇരുവരും തകർത്ത് അടിച്ചതോടെയാണ് സ്‌കോർ 160 കടന്നത്. ഹെറ്റ്മയർ 24 പന്തിൽ 37 റൺസ് നേടി പുറത്തായി. 24 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ഹെറ്റ്മയറിന്റെ ഇന്നിങ്‌സ്.

റിഷബ് പന്ത് 35 പന്തുകളിൽ നിന്ന് 51 റൺസ് നേടി പുറത്താകാതെ നിന്നു. മൂന്ന് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. ചെന്നൈക്കായി ഹേസിൽവുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി.

TAGS :

Next Story