Quantcast

റെട്രോ ജേഴ്‌സിയിൽ ധോണിയുടെ പുതിയ അവതാരം; ഏറ്റെടുത്ത് ആരാധകർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം കുടുംബത്തിനൊപ്പം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന ധോണി സമൂഹമാധ്യമങ്ങളിൽ പോലും സ്വന്തം ചിത്രം പങ്കുവയ്ക്കുന്നത് അപൂർമാണ്.

MediaOne Logo

Web Desk

  • Published:

    26 July 2021 10:26 PM IST

റെട്രോ ജേഴ്‌സിയിൽ ധോണിയുടെ പുതിയ അവതാരം; ഏറ്റെടുത്ത് ആരാധകർ
X

ഇന്ത്യൻ ടീമിന്റെ റെട്രോ ജേഴ്‌സിയിൽ ധോണിയെ കാണണമെന്ന ആരാധകരുടെ ദീർഘകാലത്തെ ആഗ്രഹമാണ്. അത്തരത്തിൽ ധോണി ഇന്ത്യയുടെ റെട്രോ ജേഴ്‌സിയണിഞ്ഞ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുകയാണ്. ഒരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായാണ് ധോണി ഈ ലുക്കിൽ വന്നത്. സംവിധായികയും ഛായാഗ്രഹകയുമായ ഫറാ ഖാനാണ് ചിത്രം പങ്കുവച്ചത്. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചിട്ടുള്ളത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം കുടുംബത്തിനൊപ്പം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന ധോണി സമൂഹമാധ്യമങ്ങളിൽ പോലും സ്വന്തം ചിത്രം പങ്കുവയ്ക്കുന്നത് അപൂർമാണ്. അതുകൊണ്ടു തന്നെ ഇത്തരത്തിൽ ധോണിയുടേതായി പുറത്തുവരുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കാറുണ്ട്. വിരമിച്ചതിനു ശേഷം കൃഷിയാണ് ധോണിയുടെ പ്രധാനവിനോദങ്ങളിലൊന്ന്.






TAGS :

Next Story