കണ്ണടച്ചു തുറക്കും മുമ്പേ സ്റ്റമ്പ് തെറിച്ചു; ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ് വീണ്ടും
ധോണിയുടെ അതിശയ വേഗത്തിന് മുന്നിൽ ഇക്കുറി വീണത് ബംഗളൂരു ഓപ്പണർ ഫിൽ സാൾട്ട്

ചെന്നൈ: പ്രായം വെറും അക്കമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ് മഹേന്ദ്ര സിങ് ധോണി. വിക്കറ്റിന് പിന്നിലെ മിന്നൽ വേഗം കൊണ്ട് ആരാധകരെ പലകുറി അത്ഭുതപ്പെടുത്തിയിട്ടുള്ള ധോണി ഒരിക്കൽ കൂടി ആ വിസ്മയ പ്രകടനം തുടർന്നു. ധോണിയുടെ അതിശയ വേഗത്തിന് മുന്നിൽ ഇക്കുറി വീണത് ബംഗളൂരു ഓപ്പണർ ഫിൽ സാൾട്ട്.
നൂർ അഹ്‌മദ് എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്തിലാണ് ആരാധകരെ അതിശയിപ്പിച്ച സ്റ്റമ്പിങ്ങിന് ചെപ്പോക്ക് സാക്ഷിയായത്. പന്ത് ബാറ്റിൽ കൊള്ളാതെ ധോണിയുടെ കയ്യിലെത്തി. ഒരു സെക്കന്റിനുള്ളിൽ ധോണി സ്റ്റമ്പെടുത്തു. ചെന്നൈ താരങ്ങളുടെ അപ്പീലിൽ തീരുമാനം ഫീൽഡ് അമ്പയർ തേർഡ് അമ്പയർക്ക് വിട്ടു. വീഡിയോ ദൃശ്യങ്ങളിൽ സാൾട്ടിന്റെ കാൽ വായുവിൽ ഉയർന്നു നിൽക്കുകയാണെന്ന് തെളിഞ്ഞു. ഉടൻ ഔട്ട് വിധിച്ച് അമ്പയറുടെ തീരുമാനവുമെത്തി.
മത്സരം എട്ടോവര്‍ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ബംഗളൂരു 80 റൺസെടുത്തിട്ടുണ്ട്. വിരാട് കോഹ്ലിയും രജത് പഠീധാറുമാണ് ക്രീസില്‍ ക്രീസിൽ.
Adjust Story Font
16

