Quantcast

'ഒരുത്തനെങ്കിലും ഡബിൾ സെഞ്ച്വറി അടിച്ചോ, ഇന്ത്യയെ കണ്ട് പഠിക്ക് '; പാക് ടീമിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം

കിവീസിനെതിരെ ഇന്ത്യൻ ടീമിന്റെ തകർപ്പൻ പ്രകടനത്തിന് പിറകേയാണ് താരത്തിന്‍റെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    22 Jan 2023 1:37 PM GMT

ഒരുത്തനെങ്കിലും ഡബിൾ സെഞ്ച്വറി അടിച്ചോ, ഇന്ത്യയെ കണ്ട് പഠിക്ക് ; പാക് ടീമിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം
X

പാക് ക്രിക്കറ്റ് ടീമിന്റെ സമീപകാല പ്രകടനങ്ങളിൽ രൂക്ഷവിമർശനവുമായി മുൻ താരം ഡാനിഷ് കനേരിയ. കിവീസിനെതിരെ ഇന്ത്യൻ ടീമിന്റെ തകർപ്പൻ പ്രകടനത്തിന് പിറകേയാണ് കനേരിയയുടെ പ്രതികരണം. ന്യൂസിലന്റിനെതിരെ പാകിസ്താൻ സ്വന്തം മണ്ണിൽ വച്ച് ഏകദിന പരമ്പര തോറ്റിരുന്നു. ഇന്ത്യൻ ടീമിന്റേയും പാക് ടീമിന്റേയും പ്രകടനങ്ങൾ താരതമ്യം ചെയ്താണ് കനേരിയ പ്രതികരിച്ചത്.

''ഏകദിനത്തില്‍ നമ്മള്‍ സമീപകാലത്ത് വലിയൊരു സ്‍കോര്‍ ഉണ്ടാക്കിയിട്ടുണ്ടോ. ആരെങ്കിലും ഡബിള്‍ സെഞ്ച്വറി നേടിയിട്ടുണ്ടോ. ഏതെങ്കിലും ഓര്‍മിക്കാന്‍ കഴിയുന്ന പ്രകടനങ്ങള്‍‌ നമുക്കുണ്ടോ. ഇന്ത്യയെ പോലുള്ള മറ്റു രാജ്യങ്ങളുടെ പ്രകടനങ്ങള്‍ നമ്മള്‍ കണ്ട് പഠിക്കണം''- കനേരിയ പറഞ്ഞു. തന്‍റെ യൂ ട്യൂബ് ചാനലിലാണ് കനേരിയയുടെ പ്രതികരണം. ടി 20 യില്‍ ബാബര്‍ അസമിന്‍റെ ക്യാപ്‍റ്റന്‍സിയേയും കനേരിയ ചോദ്യം ചെയ്തു.

ന്യൂസിലന്‍റിനെതിരെ രണ്ടാം ഏകദിനത്തില്‍ നേടിയ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ കിവീസിനെതിരായ പരമ്പര സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിനെ ഇന്ത്യൻ ബൗളർമാർ എറിഞ്ഞൊതുക്കിയ രണ്ടാം ഏകദിനത്തിലെ വിജയലക്ഷ്യം ഇന്ത്യ 21 ഓവറിൽ മറികടന്നു. ന്യൂസിലൻഡ് 34.3 ഓവറിൽ നേടിയ 108 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. 20.1 ഓവറിൽ 111 റൺസാണ് ടീം നേടിയത്. നായകൻ രോഹിത് ശർമ അർധ സെഞ്ച്വറിയും ശുഭ്മാൻ ഗിൽ 40 റൺസും അടിച്ചുകൂട്ടി. ഇതോടെ ശ്രീലങ്കക്കെതിരെയുള്ള പരമ്പര വിജയങ്ങൾക്ക് ശേഷം മറ്റൊരു വിജയഗാഥ കൂടി ടീം ഇന്ത്യ നേടി. നേരത്തെ ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിനത്തിലും ടീം ജയിച്ചിരുന്നു.

TAGS :

Next Story