Quantcast

ആഷസ് ടെസ്റ്റ് മത്സരത്തിനിടെ റിക്കി പോണ്ടിംഗിന് നേരെ ഇംഗ്ലണ്ട് ആരാധകരുടെ മുന്തിരിയേറ്

മത്സരത്തിന് ശേഷം നടന്ന ഷോയിൽ സംസാരിക്കുന്നതിനിടെയാണ് പോണ്ടിംഗിന് നേരെ ആക്രമണം നടന്നത്

MediaOne Logo

Web Desk

  • Updated:

    2023-07-28 16:00:33.0

Published:

28 July 2023 3:15 PM GMT

ആഷസ് ടെസ്റ്റ് മത്സരത്തിനിടെ റിക്കി പോണ്ടിംഗിന് നേരെ ഇംഗ്ലണ്ട് ആരാധകരുടെ മുന്തിരിയേറ്
X

ആഷസ് അഞ്ചാം ടെസ്റ്റിന്റെ ആദ്യദിനത്തിന് ശേഷം മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റൻ റിക്കി പോണ്ടിംഗിന് നേരെ ഓവലിൽ ഇംഗ്ലണ്ട് ആരാധകരുടെ ആക്രമണം. കമന്ററി സംഘത്തോടൊപ്പം ചേർന്ന് മത്സരത്തിന്റെ കാര്യങ്ങൾ സ്റ്റാർ സ്‌പോർട്‌സിനോട് വിശദീകരിക്കുന്നതിനിടെ റിക്കി പോണ്ടിംഗിനെ ആരോ മുന്തിരി കൊണ്ട് എറിയുകയായിരുന്നു. ഈ സംഭവം അദ്ദേഹത്തെ നിരാശപ്പെടുത്തുകയും ചെയ്തു.

മത്സരത്തിന് അവസാനമുള്ള ഷോയുടെ അവതാരകൻ സംഭവത്തിൽ പോണ്ടിംഗിനെ കളിയാക്കി ചിരിച്ചപ്പോൾ താൻ മുന്തിയെറിഞ്ഞ കുറ്റവാളികളെ കണ്ടുപിടിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പോണ്ടിംഗ് പ്രതികരിച്ചു.'എനിക്ക് മുന്തിരി കൊണ്ട് ഏറുകിട്ടിയിട്ടുണ്ട് പക്ഷെ അത് ആരാണ് ചെയ്തതെന്ന് കണ്ടുപിടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല' പോണ്ടിംഗ് പറഞ്ഞു.

പരമ്പരിയിലെ ആദ്യ ദിനത്തിൽ ഇംഗ്ലണ്ട് 283 റൺസിൽ ഓൾ ഔട്ടായി. 85 റൺസെടുത്ത് ഹാരി ബ്രൂക്ക് ടോപ് സ്‌കോററായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസെടുത്തു.

TAGS :

Next Story