Quantcast

രണ്ടുഗോൾ തിരിച്ചടിച്ച് സെർബിയയെ പിടിച്ചുകെട്ടി കാമറൂൺ

കാസില്ലെറ്റോ, വിൻസന്റ് അബൂബക്കർ, ചോപോ മോട്ടിങ് എന്നിവരാണ് കാമറൂണിനായി ഗോൾ നേടിയത്.

MediaOne Logo

Web Desk

  • Updated:

    2022-11-28 12:16:48.0

Published:

28 Nov 2022 9:47 AM GMT

രണ്ടുഗോൾ തിരിച്ചടിച്ച് സെർബിയയെ പിടിച്ചുകെട്ടി കാമറൂൺ
X

ദോഹ: ഇരുടീമുകളും മത്സരിച്ച് ഗോളടിച്ച മത്സരത്തിൽ കരുത്തരായ സെർബിയയെ കാമറൂൺ സമനിലയിൽ തളച്ചു. ആറ് ഗോളുകൾ പിറന്ന മത്സരത്തിൽ ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി. ഗ്രൂപ്പ് ജിയിൽ ഇരു ടീമുകൾക്കും നിർണായകമായ മത്സരത്തിൽ 28-ാം മിനിറ്റിൽ കാസില്ലെറ്റോ അടിച്ച ഗോളിലൂടെ മുന്നിലെത്തിയത് കാമറൂണാണ്. എന്നാൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ച് സെർബിയ മത്സരത്തിൽ ആധിപത്യം നേടി.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റിൽ പവ്‌ലോവിച്ച് ആണ് സെർബിയക്കായി ആദ്യം ഗോൾ മടക്കിയത്. രണ്ട് മിനിറ്റുകൾക്ക് ശേഷം സെർബിയ വീണ്ടും സ്‌കോർ ചെയ്തു. സിവ്‌കോവിച്ച് എടുത്ത ഫ്രീകിക്ക് ആണ് മിലിൻകോവിച്ച് ഹെഡറിലൂടെ ഗോളാക്കി മാറ്റിയത്. രണ്ടാം പകുതിയിൽ 53-ാം മിനിറ്റിൽ മിത്രോവിച്ച് വീണ്ടും സെർബിയക്കായി കാമറൂൺ വല കുലുക്കി.

തിരിച്ചുവരവിനായി ശക്തമായി പൊരുതിയ കാമറൂൺ 63-ാം മിനിറ്റിൽ വിൻസെന്റ് അബൂബക്കറിലൂടെ രണ്ടാം ഗോൾ നേടി. മൂന്ന് മിനിറ്റുകൾക്ക് ശേഷം ചോപ്പോ മോട്ടിങ് മൂന്നാം ഗോളും നേടി കാമറൂണിനെ ഒപ്പമെത്തിച്ചു.സിവ്‌കോവിച്ച് എടുത്ത ഫ്രീകിക്ക് ആണ് മിലിങ്കോവിച്ച് ഹെഡറിലൂടെ ഗോളാക്കി മാറ്റിയത്. ഇതുവരെ കളിച്ച ലോകകപ്പ് മത്സരങ്ങളിൽ സെർബിയ നേടിയ ഏഴ് ഗോളുകളിൽ മൂന്നും ഫ്രീകിക്കിൽനിന്ന് പിറന്നവയാണ്. ഒരു ഗോൾ ഫ്രീകിക്ക് നേരിട്ട് ഗോളായപ്പോൾ രണ്ടെണ്ണം ഫ്രീകിക്ക് മറ്റു താരങ്ങൾ ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയ മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ സെർബിയക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. 11-ാം മിനിറ്റിൽ സെർബിയയുടെ അലക്‌സാണ്ടർ മിത്രോവിച്ച് തൊടുത്ത മികച്ച ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു. 16-ാം മിനറ്റിൽ മിത്രോവിച്ചിന് കാമറൂണിന്റെ പ്രതിരോധപ്പിഴവിൽ തുറന്ന അവസരം ലഭിച്ചെങ്കിലും അത് പാഴാക്കി.


ടീം ലൈനപ്പ്:

കാമറൂൺ:

ഡേവിസ് എംപാസി, നിക്കോളാസ് എൻകോളോ, കോളിൻ ഫൈ, ജീൻ ചാൾസ് കാസ്റ്റെല്ലെറ്റോ, നൗഹോ ടോളോ, സാംബോ ആംഗ്വിസ്സ, പിയറി കുൺണ്ടേ, മാർട്ടിൻ ഹോങ്ഗ്ല, കാൾ ടോകോ ഇകാമ്പി, ചൗപോ മോട്ടിങ് (ക്യാപ്റ്റൻ), ബ്രയാൻ എംബ്യൂമോ

സ്വിറ്റസർലന്റ്

മിലിൻകോവിച്ച് സാവിച്ച്, പവ്‌ലോവിച്ച്, നികോളാ മിലെകോവിച്ച്, മിലോസ് വെലിങ്കോവിച്ച്, സിവ്‌കോവിച്ച്, സാസാ ലൂകിച്ച്, ഫിലിപ് കോസ്റ്റിച്ച്, അലക്‌സാണ്ടർ മിത്രോവിച്ച്, ദുസാൻ ടാഡിച്ച് (ക്യാപ്റ്റൻ), മിലിങ്കോവിച്ച് സാവിച്ച്


TAGS :

Next Story