Quantcast

'മെസ്സിയെ പിടിച്ചുകെട്ടാൻ പ്രയാസം, പക്ഷേ മത്സരം ജയിക്കാൻ കൃത്യമായ പദ്ധതിയുണ്ട്'; വെളിപ്പെടുത്തലുമായി ഫ്രഞ്ച് താരം

മെസിയെ മാത്രം ശ്രദ്ധിച്ചാൽ പോരെന്നും കളി മാറ്റിമറിക്കാൻ പോന്ന വേറെയും താരങ്ങൾ അർജൻറീനൻ നിരയിലുണ്ടെന്നും ഷുവാമെനി

MediaOne Logo

Sports Desk

  • Updated:

    2022-12-15 09:57:44.0

Published:

15 Dec 2022 9:31 AM GMT

മെസ്സിയെ പിടിച്ചുകെട്ടാൻ പ്രയാസം, പക്ഷേ മത്സരം ജയിക്കാൻ കൃത്യമായ പദ്ധതിയുണ്ട്; വെളിപ്പെടുത്തലുമായി ഫ്രഞ്ച് താരം
X

ദോഹ: ഖത്തർ ലോകകപ്പിലെ ഫൈനലിൽ ലയണൽ മെസ്സിയെ പിടിച്ചുകെട്ടുകയെന്നത് പ്രയാസമാണെന്നും എന്നാൽ അർജൻറീനയെ തോൽപ്പിക്കാൻ കൃത്യമായ പദ്ധതിയുണ്ടെന്നും ഫ്രഞ്ച് ഡിഫൻസീവ് മിഡ്ഫീൽഡർ ഷുവാമെനി. ഒലേ.കോമുമായി സംസാരിക്കവേയാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഫ്രഞ്ച് പടയ്ക്ക് കൃത്യമായ പദ്ധതിയുണ്ടെന്ന് താരം വ്യക്തമാക്കിയത്.

'അദ്ദേഹത്തെ (മെസി) മാർക് ചെയ്തു നിർത്തുകയെന്നത് എളുപ്പമല്ല, പക്ഷേ എല്ലാ താരങ്ങളുടെയും പിന്തുണയോടെയും അക്കാര്യം ചെയ്‌തേ പറ്റു' ഷുവാമെനി പറഞ്ഞു. തങ്ങൾക്ക് വ്യക്തമായ പദ്ധതിയുണ്ടെന്നും നിങ്ങൾ ആകുലതപ്പെടേണ്ടതില്ലെന്നും താരം ഓർമിപ്പിച്ചു.

മെസിയെ മാത്രം ശ്രദ്ധിച്ചാൽ പോരെന്നും കളി മാറ്റിമറിക്കാൻ പോന്ന വേറെയും താരങ്ങൾ അർജൻറീനൻ നിരയിലുണ്ടെന്നും റയൽ മാഡ്രിഡ് മിഡ്ഫീൽഡർ കൂടിയായ ഷുവാമെനി ചൂണ്ടിക്കാട്ടി. 'എൻസോ ഫെർണാണ്ടസ്, അൽവാരസ്, ഒട്ടമെൻഡി... അർജൻറീനയെന്നാൽ മെസി മാത്രമല്ല. അവർക്ക് നിരവധി പ്രതിഭാധനരായ കളിക്കാരുള്ളതിനാലാണ് അവർ ഫൈനലിലെത്തിയത്. അവരുമായുള്ള ഏറ്റുമുട്ടൽ കടുത്തതായിരിക്കും' ഫ്രഞ്ച് താരം തുറന്നുപറഞ്ഞു.

എന്നാൽ എംബാപ്പെയടക്കം അണിനിരക്കുന്ന ഫ്രഞ്ച് ടീമിന് കിരീടം നേടാനാകുമെന്നും താരം ലോകത്തിലെ മികച്ച താരമാണെന്നും ഷുവാമെനി അഭിപ്രായപ്പെട്ടു. ലോകകപ്പ് കിരീട നേട്ടത്തിലൂടെ അക്കാര്യത്തിന് അടിവരയിടുമെന്നും പറഞ്ഞു. പാരീസ് സെന്റ് ജെർമെയ്ൻ ടീമംഗങ്ങളായ എംബാപ്പെയും മെസ്സിയും അഞ്ച് ഗോളുകൾ വീതം നേടി ലോകകപ്പ് ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് സെമിഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മൊറോക്കോയെ വീഴ്ത്തിയാാണ് ഫ്രാൻസ് ഫൈനലിലെത്തിയത്. ഇതോടെ ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ അർജൻറീന ഫ്രാൻസിനെ നേരിടുകയാണ്. ഫൈനൽ പ്രവേശനം നേടിയതോടെ ഫ്രാൻസ് ഡ്രസ്സിംഗ് റൂമിൽ വമ്പൻ ആഘോഷമാണ് താരങ്ങൾ നടത്തിയത്. നിരവധി ചിത്രങ്ങൾ ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

പ്രതിരോധ താരം തിയോ ഫെർണാണ്ടസും സ്ട്രൈക്കർ രണ്ടൽ കോലോ മുവാനിയുമാണ് ഫ്രഞ്ച് പടക്കായി ഗോൾ നേടിയത്. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ മൊറോക്കൻ കോട്ടയിൽ ഹെർണാണ്ടസ് വെടിപെട്ടിക്കുകയായിരുന്നു. പിന്നീട് 79ാം മിനുട്ടിലാണ് മുവാനി ഗോളടിച്ചത്. എംബാപ്പെയുടെ അസിസ്റ്റിലായിരുന്നു മുവാനിയുടെ ആദ്യ അന്താരാഷ്ട്രാ ഗോൾനേട്ടം.

വിജയത്തോടെ തുടർച്ചയായ ലോകകപ്പ് ഫൈനലിലെത്തുന്ന ടീമുകളിലൊന്നായി ഫ്രാൻസ് മാറി. 2002ൽ ബ്രസീലും 1990ൽ ജർമനിയും ഇത്തരത്തിൽ ഫൈനലിലെത്തിയിരുന്നു. നാലാം വട്ടമാണ് ഫ്രാൻസ് ലോകകപ്പ് ഫൈനലിലെത്തുന്നത്. ഇതിന് മുമ്പ് 1998, 2006, 2018 ലോകകപ്പുകളിലും ടീം ഫൈനലിലെത്തിയിരുന്നു. ഇന്നത്തെ വിജയത്തോടെ ഖത്തർ ലോകകപ്പിലെ മൊറോക്കോയുടെ അപരാജിത കുതിപ്പിനാണ് ഫ്രാൻസ് കടിഞ്ഞാണിട്ടത്. ഇതുവരെയായി മൂന്നു വിജയവും മൂന്നു സമനിലയുമാണ് ലോകകപ്പിൽ മെറോക്കോ നേടിയത്.

ആദ്യ ഗോളിന് വഴിയൊരുക്കിയത് ഗ്രീസ്മാനും എംബാപ്പെയുമായിരുന്നു. അൽയാമിഖിനെ മറികടന്ന് ഗ്രീസ്മാൻ നൽകിയ പന്ത് എംബാപ്പെ ഗോൾപോസ്റ്റിലേക്ക് രണ്ടു അടിച്ചുവെങ്കിലും തടയപ്പെട്ടു. എന്നാൽ തിരിച്ചുവന്ന പന്ത് സ്വീകരിച്ച് ഹെർണാണണ്ടസ് തൊടുത്ത അക്രോബാറ്റിക് ഷോട്ട് ബൂനോയെ കീഴപ്പെടുത്തി വലയിൽ കയറുകയായിരുന്നു.

15ാം മിനുട്ടിൽ മൊറോക്കോ കൗണ്ടർ അറ്റാക്കുമായി മുന്നേറിയെങ്കിലും സിയെച്ചിന്റെ ഷോട്ട് ഗോൾ കിക്കായി ഒടുങ്ങി. ഈ നീക്കം അവസാനിച്ചയുടൻ ഫ്രാൻസ് നടത്തിയ നീക്കത്തിനൊടുവിൽ ജിറൗദിന്റെ ഷോട്ട് മൊറോക്കൻ പോസ്റ്റിൽ തട്ടി പുറത്ത്‌പോയി.

അതിനിടെ, മത്സരത്തിന്റെ 20ാം മിനുട്ടിൽ മൊറോക്കോ റൊമൈൻ സായിസിനെ തിരിച്ചുവിളിച്ചു. സാലിം അമല്ലാഹാണ് പകരമിറങ്ങിയത്. മത്സരത്തിന് മുമ്പേ താരം കളിക്കുന്നത് സംശയത്തിലായിരുന്നു. 35ാം മിനുട്ടിൽ ആദ്യം എംബാപ്പെയും പിന്നീട് ജിറൗദും മികച്ച ഗോളവസരങ്ങൾ പാഴാക്കി. എംബാപ്പെയെ ഹകീമി തടയുകയായിരുന്നുവെങ്കിൽ ജിറൗദ് പോസ്റ്റിന് പുറത്തേക്കാണ് അടിച്ചത്.

43ാം മിനുട്ടിൽ മൊറോക്കോക്ക് ലഭിച്ച ആദ്യ കോർണറിൽ ഗോളായെന്ന് ഉറച്ച മട്ടിലൊരു ഷോട്ട് പിറന്നു. ഹകീമിയെടുത്ത കിക്കിൽ നിന്ന് യാമിഖ് കിടിലൻ അക്രോബാറ്റിക് ഷോട്ട് തൊടുത്തുവെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി. പന്ത് വീണ്ടും മൊറോക്കൻ താരങ്ങളുടെ കാലിലെത്തി. പക്ഷേ ഒടുവിൽ ഷോട്ടെടുത്ത ബൗഫലിനും ലക്ഷ്യത്തിലെത്തിക്കാനായില്ല. വീണ്ടും ഒരു കോർണർ കൂടി മൊറോക്കൻ ടീമിന് ലഭിച്ചെങ്കിലും ലോറിസിന്റെ കൈകളിലൊതുങ്ങി.

അൽബയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഫ്രാൻസ് 4-2-3-1 ഫോർമാറ്റിലും മൊറോക്കോ 5-4-1 ഫോർമാറ്റിലുമാണ് ടീമിനെ ഇറക്കിയിരിക്കുന്നത്. ഫ്രഞ്ച് ടീമിൽ രണ്ടു മാറ്റങ്ങളാണുള്ളത്. കൊനാട്ടയും ഫെഫാനയും ആദ്യ ഇലവനിലെത്തി. ഫ്രാൻസിന്റെ അഡ്രിയാൻ റാബിയോട്ട ഇന്നത്തെ ആദ്യ ഇലവനിലോ പകരക്കാരുടെ പട്ടികയിലോയില്ല. മൊറോക്കൻ പ്രതിരോധ താരം നായിഫ് അഗ്വേർഡ് ആദ്യ ഇലവനിൽ ഇടംപിടിച്ചു.

French defensive midfielder Tchouameni says it will be difficult to mark Lionel Messi in the Qatar World Cup final but he has a definite plan to beat Argentina.

TAGS :

Next Story