Quantcast

ആദ്യ വിക്കറ്റ് ഷമിക്ക്, ആദ്യ സിക്സര്‍ ഗെയ്ക്വാദ് വക; ഐ.പി.എല്ലിന് ആവേശത്തുടക്കം

മൂന്നാം ഓവറിന്‍റെ രണ്ടാം പന്തില്‍ ചെന്നൈ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ ക്ലീന്‍ ബൌള്‍ഡ് ചെയ്താണ് ഷമി ഞെട്ടിച്ചത്.

MediaOne Logo

Web Desk

  • Updated:

    2023-03-31 14:36:54.0

Published:

31 March 2023 2:33 PM GMT

First wicket for Shami, first six for gaikwad; IPL 2023
X

ഡെവോണ്‍ കോണ്‍വെയെ ഷമി ബൌള്‍ഡാക്കുന്നു

ഐ.പി.എല്‍ 16-ാം സീസണിന് ആവേശത്തുടക്കം. ടോസ് നേടി ബൌളിങ് തെരഞ്ഞെടുത്ത ഗുജറാത്തിനായി മുഹമ്മദ് ഷമിയാണ് ആദ്യ വെടി പൊട്ടിച്ചത്. മൂന്നാം ഓവറിന്‍റെ രണ്ടാം പന്തില്‍ ചെന്നൈ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ ക്ലീന്‍ ബൌള്‍ഡ് ചെയ്താണ് ഷമി ഞെട്ടിച്ചത്. 2023 ഐ.പി.എല്‍ സീസണിലെ ആദ്യ വിക്കറ്റ്. ചെന്നൈ ഇന്നിങ്സിലെ നാലാം ഓവറിന്‍റെ ആദ്യ പന്ത് ഹൂക് ഷോട്ടിലൂടെ ഫൈന്‍ ലെഗില്‍ സിക്സറിന് പറത്തി ഗെയ്ക്വാദ് ഈ ഐപിഎല്ലിലെ ആദ്യ സിക്സര്‍ തന്‍റെ പേരില്‍ എഴുതിച്ചേര്‍ത്തു.

ആദ്യ ടോസ് ഗുജറാത്തിന്, ബാറ്റിങ് ചെന്നൈക്ക്

ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ചെന്നൈ സൂപ്പര്‍കിങ്സിനെ ബാറ്റിങിനയച്ചു. ബൌളിങ്ങിനെ പിന്തുണക്കുന്ന പിച്ചില്‍ ടോസ് ആനുകൂല്യം മുതലാക്കുക എന്ന ലക്ഷ്യത്തിലാണ് ഹാര്‍ദിക് ബൌളിങ് തെരഞ്ഞെടുത്തത്. എന്നാല്‍ ഇംപാക്ട് പ്ലെയര്‍ അടക്കമുള്ള പുതിയ രീതികള്‍ ടോസ് ആനുകൂല്യത്തെ എത്രത്തോളം ബാധിക്കും എന്നു കൂടി കണ്ടറിയണം.

അതേസമയം പരിക്കിന്‍റെ പിടിയിലായിരുന്ന നായകന്‍ ധോണി ഇന്ന് കളിച്ചേക്കില്ലെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാല്‍ കളിക്ക് തൊട്ടുമുമ്പ് ധോണി തിരിച്ചെത്തിയത് ചെന്നൈയെ സംബന്ധിച്ച് ആശ്വാസമാകും. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ സംബന്ധിച്ച് ജയത്തോടെ സീസണ്‍ തുടങ്ങുക എന്ന ലക്ഷ്യത്തിലാകും ഇറങ്ങുക.

പുതുമകളേറെ, ഐ.പി.എല്‍ 2023

പത്ത് ടീമുകളാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടത്തിനായി പരസ്പരം ഏറ്റുമുട്ടുക. പന്ത്രണ്ട് വേദികളിലായി 74 മത്സരങ്ങള്‍ നടക്കും.നിരവധി പ്രത്യേകതളോടെയാണ് പുതിയ സീസൺ തുടക്കമാകുന്നത്. ഇടവേളയ്ക്ക് ശേഷം മത്സരങ്ങൾ ഹോം എവേ രീതിയിലേക്ക് മാറുന്നതും ഇംപാക്ട് പ്ലെയർ നിയമം ഐപിഎല്ലിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്നതും ഈ തവണത്തെ പ്രത്യേകതകളാണ്.

കളിയുടെ ഗതിക്ക് അനുസരിച്ച് ഒരു കളിക്കാരനെ മാറ്റിയിറക്കാമെന്നതാണ് ഇംപാക്ട് പ്ലെയർ നിയമം. പതിവിന് വിപരീതമായി ടോസിന് ശേഷമായിരിക്കും ഇത്തവണ ടീമുകൾ അന്തിമ ഇലവനെ പ്രഖ്യാപിക്കുക. പകരക്കാരന്‍റെ പേരും ആ സമയത്ത് നൽകണം. വൈഡും നോബോളും ഡി.ആർ.എസ് പരിധിയിൽ വരുന്നു എന്നതും പ്രത്യേകതകളിലൊന്നാണ്.

ഗുജറാത്ത് ടൈറ്റന്‍സ് ടീം: Wriddhiman Saha(wk), Shubman Gill, Kane Williamson, Hardik Pandya(c), Vijay Shankar, Rahul Tewatia, Rashid Khan, Mohammed Shami, Joshua Little, Yash Dayal, Alzarri joseph

ചെന്നൈ സൂപ്പര്‍ കിങ്സ്: Devon Conway, Ruturaj Gaikwad, Ben Stokes, Ambati Rayudu, Moeen Ali, Shivam Dube, MS Dhoni(wk/c), Ravindra Jadeja, Mitchell Santner, Deepak Chahar, Rajvardhan Hangargekar

TAGS :

Next Story