Quantcast

ബ്ലാസ്‌റ്റേഴ്‌സ് വിജയത്തിൽ സന്തോഷത്താൽ പൊട്ടിക്കരഞ്ഞ കുഞ്ഞു കാർത്തിക്ക് രണ്ടാം പാദത്തിൽ '12th മാൻ'

കാർത്തിക്കിന്റെ പേരിലുള്ള ജേഴ്‌സി സ്റ്റേഡിയത്തിൽ പ്രദർശിപ്പിക്കും.

MediaOne Logo

Web Desk

  • Published:

    15 March 2022 1:59 PM GMT

ബ്ലാസ്‌റ്റേഴ്‌സ് വിജയത്തിൽ സന്തോഷത്താൽ പൊട്ടിക്കരഞ്ഞ കുഞ്ഞു കാർത്തിക്ക് രണ്ടാം പാദത്തിൽ 12th മാൻ
X

കേരള ബ്ലാസ്റ്റേഴ്‌സ്- ജംഷഡ്പൂർ എഫ്‌സി ഒന്നാം പാദ സെമി മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് 1-0ത്തിന് വിജയിച്ചതിന് പിന്നാലെ സന്തോഷത്താൽ പൊട്ടിക്കരഞ്ഞ കാർത്തിക്ക് എന്ന കുഞ്ഞ് ആരാധകനെ എല്ലാവർക്കും ഓർമയുണ്ടാകും. ആ പൊട്ടിക്കരഞ്ഞ ആരാധകൻ രണ്ടാം പാദ സെമിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ ' ഔദ്യോഗിക' ഫാനാകും. രണ്ടാം പാദ സെമിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ ട്വൽത്ത് മാനായി തെരഞ്ഞെടുത്തിരിക്കുന്ന കാർത്തിക്കിനെയാണ്. കാർത്തിക്കിന്റെ പേരിലുള്ള ജേഴ്‌സി സ്റ്റേഡിയത്തിൽ പ്രദർശിപ്പിക്കും.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ്- ജംഷഡ്പൂർ എഫ്സി രണ്ടാം പാദ സെമിയിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് കളിക്കില്ല. ചെഞ്ചോ ഗിൽഷനും ടീമിലുൾപ്പെട്ടിട്ടില്ല. എന്നാൽ സഹലിനെ എന്തുകൊണ്ട് ടീമിലുൾപ്പെടുത്തിയില്ല എന്നതിൽ ടീമിൽ വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല.

ആദ്യ പാദസെമിയിൽ നിന്ന് രണ്ട് മാറ്റങ്ങളോടെയാണ് രണ്ടാം പാദത്തിന് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. സഹലിനും ചെഞ്ചോയ്ക്ക് പകരം നിഷുകുമാറും സന്ദീപും ആദ്യ ഇലവനിൽ ഉൾപ്പെട്ടു.

ഗിൽ, കബ്ര, ലെസ്‌കോവിക്ക്, ഹോർമിപാം, ആയുഷ്, പ്യൂട്ടിയ, ലൂണ, ഡയസ്, വാസ്‌കസ് എന്നിവരാണ് ആദ്യ ഇലവനിൽ ഇറങ്ങുക. ആദ്യ പാദത്തിൽ ഒരു ഗോളിന് ജയിച്ചാതിനാൽ ഇന്ന് സമനില നേടിയാലും ബ്ലാസ്റ്റേഴ്‌സിന് ഫൈനലിലെത്താം.

TAGS :

Next Story