Quantcast

ലോകകപ്പ്: അർജന്റീനക്ക് എതിരാളികൾ മെക്‌സിക്കോ,പോളണ്ട്,സൗദി അറേബ്യ

ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടന്ന ഡ്രോയിലാണ് അർജന്റീനയുടെ എതിരാളികൾ തീരുമാനമായത്

MediaOne Logo

Web Desk

  • Updated:

    2022-04-01 18:26:16.0

Published:

1 April 2022 5:23 PM GMT

ലോകകപ്പ്: അർജന്റീനക്ക് എതിരാളികൾ മെക്‌സിക്കോ,പോളണ്ട്,സൗദി അറേബ്യ
X

ദോഹ: ഏഷ്യയിൽ വീണ്ടും വിരുന്നെത്തുന്ന ഫുട്ബോൾ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിൽ ലയണൽ മെസിയുടെ അർജന്റീനക്ക് എതിരാളികൾ മെക്‌സിക്കോയും പോളണ്ടും . ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടന്ന ഡ്രോയിലാണ് അർജന്റീനയുടെ എതിരാളികൾ തീരുമാനമായത്.

മാർച്ച് 31-ലെ ഫിഫ റാങ്കിങ് അടിസ്ഥാനപ്പെടുത്തി നടത്തിയ ഡ്രോയിൽ ആദ്യ പോട്ടിലാണ് നാലാം റാങ്കുകാരായ അർജന്റീന ഉൾപ്പെട്ടത്. പോട്ട് രണ്ടിൽ നിന്ന് മെക്‌സിക്കോയും മൂന്നാം പോട്ടിൽ നിന്ന് പോളണ്ടും നാലാം പോട്ടിൽ നിന്ന് സൗദി അറേബ്യയും ഗ്രൂപ്പിലെത്തി.

ദക്ഷിണ അമേരിക്കൻ മേഖലയിലെ യോഗ്യതാ റൗണ്ടിൽ പരാജയമറിയാതെ, ബ്രസീലിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് അർജന്റീന ലോകകപ്പിന് യോഗ്യത നേടിയത്. 17 മത്സരങ്ങൾ കളിച്ച അവർ 11 ജയവും ആറ് സമനിലയുമടക്കം 39 പോയിന്റ് നേടി.

1986-ൽ അവസാനമായി ലോകകപ്പ് നേടിയ അർജന്റീന ഇത്തവണ കോപ അമേരിക്ക കിരീടം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കത്തിനെത്തുന്നത്. സൂപ്പർ താരം ലയണൽ മെസിയുടെ അഞ്ചാമത്തെ ലോകകപ്പാണിത്.

എട്ട് ടീമുകൾ വീതമുള്ള നാല് പോട്ടുകളാണ് നറുക്കെടുപ്പിന് ഉണ്ടായിരുന്നത്. നാല് പോട്ടിൽ നിന്നും ഓരോ ടീമിനെ ഉൾക്കൊള്ളിച്ച് ആകെ എട്ട് ഗ്രൂപ്പുകളാണുള്ളത്. യൂറോപ്പ് ഒഴികെയുള്ള വൻ കരകളിൽ നിന്ന് ഒരു ടീം മാത്രം ഒരു ഗ്രൂപ്പിൽ വരുന്ന രീതിയിലായിരുന്നു നറുക്കെടുപ്പ്. ഏറ്റവും പുതിയ ലോകകപ്പ് റാങ്കിങ് അനുസരിച്ചുള്ള യോഗ്യത നേടിയ ആദ്യ 7 സ്ഥാനക്കാരും ഖത്തറുമായിരുന്നു സീഡഡ് ടീമുകൾ.

ഖത്തർ ലോകകപ്പ് ഫിഫ ലോകകപ്പിന്റെ 22-ാം പതിപ്പാണ്. 2002 ൽ ദക്ഷിണ കൊറിയയിലും ജപ്പാനിലും നടന്ന ടൂർണമെന്റിന് ശേഷം ഏഷ്യയിൽ നടക്കുന്ന രണ്ടാമത്തെ ലോകകപ്പാണിത്. കൂടാതെ, 32 ടീമുകൾ ഉൾപ്പെടുന്ന അവസാന ലോകകപ്പും. 2026 മുതൽ ലോകകപ്പിൽ 48 ടീമുകളാണ് അണിനിരക്കുക.

TAGS :

Next Story