മെസ്സിയും സംഘവും കളിക്കുക കൊച്ചിയിൽ; കലൂർ സ്റ്റേഡിയം സജ്ജമാക്കാൻ സർക്കാർ നിർദേശം
ഈ വർഷം നവംബറിലാണ് അർജന്റീനൻ ടീം കേരളത്തിലെത്തുക

കൊച്ചി: നവംബറിൽ കേരളത്തിലെത്തുന്ന ലയണൽ മെസ്സി ഉൾപ്പെടെയുള്ള അർജന്റീനൻ ടീം കൊച്ചിയിൽ പന്തുതട്ടിയേക്കും. സ്റ്റേഡിയം സജ്ജമാക്കാൻ ജിസിഡിഎക്ക് കായികവകുപ്പ് നിർദേശം നൽകി. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരമായിട്ടില്ല. നേരത്തെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കളിനടക്കുകയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം, കളിക്കാർക്കും വിഐപികൾക്കും ആവശ്യമായ യാത്രാ സൗകര്യമൊരുക്കാൻ കൊച്ചിയാണ് മികച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വേദി കലൂർ സ്‌റ്റേഡിയത്തിലേക്ക് മാറ്റാൻ സർക്കാർതലത്തിൽ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്.
മെസ്സി കേരളത്തിലേക്കെന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അർജന്റീനൻ ഫുട്‌ബോൾ ഫെഡറേഷൻ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരുന്നു. സമൂഹ മാധ്യമങ്ങൾ വഴിയാണ് അർജന്റീനൻ ടീമിന്റെ ടൂറിൽ കേരളത്തേയും ഉൾപ്പെടുത്തിയത്. സംസ്ഥാനത്തെത്തുന്ന ടീ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നാണ് വിവരം.
Adjust Story Font
16

