Quantcast

ഈ ലോകകപ്പ് കൊണ്ട് അവസാനിക്കുന്നതല്ല ആ തന്ത്രങ്ങൾ; സ്‌കലോണിയുടെ കരാർ നീട്ടി

2026 വരെയാണ് കരാർ പുതുക്കിയത്. 2022ലെ മികച്ച പരിശീലകനുള്ള ഫിഫ പുരസ്‌കാരം സ്‌കലോണി സ്വന്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-02-28 15:43:38.0

Published:

28 Feb 2023 3:41 PM GMT

ഈ ലോകകപ്പ് കൊണ്ട് അവസാനിക്കുന്നതല്ല ആ തന്ത്രങ്ങൾ; സ്‌കലോണിയുടെ കരാർ നീട്ടി
X

നീണ്ട കാത്തിരിപ്പിനൊടുവിൽ അർജന്റീന ലോകകരീടം ഉയർത്തിയപ്പോൾ മെസിയോടപ്പം തന്നെ ആ കിരീടം അത്രമേൽ അർഹിച്ചിരുന്ന മറ്റൊരാളായിരുന്നു ടീമിന്റെ പരിശീലകനായ ലയണൽ സ്‌കലോണി. കരാർ അവസാനാക്കുന്ന അർജന്റീനയുടെ പരിശീലക സ്ഥാനത്ത് സ്‌കലോണി തുടരുമോ എന്ന് അർജന്റീന ആരാധകരുടെ ആശങ്കയ്ക്ക് വിരാമമിട്ടാണ് പുതിയ വാർത്ത എത്തിയത്. നീലപ്പടയെ ലോകചാമ്പ്യൻമാരാക്കിയ സ്‌കലോണിയൻ തന്ത്രങ്ങൾ തുടരും. അർജന്റീന ഫുട്ബോൾ അസോസിയേഷൻ 2026 വരെയാണ് കരാർ പുതുക്കിയത്. 2022ലെ മികച്ച പരിശീലകനുള്ള ഫിഫ പുരസ്‌കാരം സ്‌കലോണി സ്വന്തമാക്കിയിരുന്നു.

കാനഡയിലും അമേരിക്കയിലും മെക്സിക്കോയിലുമായി നടക്കുന്ന ലോകകപ്പിലും സ്‌കലോണിയുടെ കുട്ടികൾ തന്നെയായാരിക്കും അർജന്റീനൻ കുപ്പായത്തിൽ കളിക്കുക. തിങ്കളാഴ്ച പാരിസിൽ വെച്ച് എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപിയയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തീരുമാനം.

36 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് അർജന്റീന ലോകകരീടത്തിൽ മുത്തമിട്ടത്. ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റ് വിമർശനങ്ങളുടെ കൂരമ്പുകളേറ്റ ടീമിനെ ആത്മവിശ്വാസം നൽകി ഫൈനലിൽ ജയിച്ചുകയറാൻ പ്രാപ്തമാക്കിയത് സ്‌കലോണിയുടെ തന്ത്രങ്ങൾ തന്നെയായായിരുന്നു. ആദ്യ പരാജയത്തിൽ നിന്ന് ഫീനിക്‌സ് പക്ഷിയെ പോലെയാണ് അർജന്റീന പറന്നുയർന്നത്. ഓരോ ടീമിനെതിരെയും സവിശേഷമായ രീതിയിൽ തന്ത്രങ്ങളൊരുക്കിയാണ് തന്റെ ടീമിനെ സ്‌കലോണി മൈതാനത്തേക്കിറക്കി വിട്ടത്.

ജോർജ് സംപോളിയുടെ പരിശീലക സംഘത്തിൽ അംഗമായി 2018 ലാണ് സ്‌കലോണി ടീമിനൊപ്പം ചേരുന്നത്. 2018 ലെ ലോകകപ്പിൽ പ്രീക്വാർട്ടറിൽ തന്നെ ടീം തോറ്റ്് പുറത്തായതോടെ സംപോളിയുടെ പരിശീലക സ്ഥാനം തെറിച്ചു. ഇതാണ് മുഖ്യ പരിശീലകനായി ടീമിലേക്ക് സ്‌കലേണിയക്ക് വാതിൽ തുറന്നത്. 2021ൽ അർജന്റീനയെ കോപ്പ അമേരിക്ക കിരീടം ചൂടിച്ചതോടെ സ്‌കലോണി എന്ന പേരും വാർത്തകളിൽ ഇടം പിടിച്ചു. അതിനുശേഷം യൂറോകപ്പ് ചാമ്പ്യൻമാരായ ഇറ്റലിയെ വീഴ്ത്തി ഫൈനൽസിമ കിരീടം. പിന്നാലെ ലോകകിരീടം ടീമിന് സമ്മാനിച്ചതോടെ ലോകത്തിന്റെ നെറുകയിലേക്ക് സ്‌കലോണി ടീമിനെ ഉയർത്തി.

സ്‌കലോണിക്ക് കീഴിൽ ഇതുവരെ 57 മത്സരങ്ങളാണ് അർജന്റീന കളിച്ചത്. ഇതിൽ 37 മത്സരങ്ങൾ വിജയിച്ചപ്പോൾ 15 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. അഞ്ച് മത്സരങ്ങൾ മാത്രമാണ് ടീം പരാജയപ്പെട്ടത്.

TAGS :

Next Story