Quantcast

ഉക്രൈനിനെ ഒരു ഗോളിന് തളച്ച് ആസ്ട്രിയ

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഉക്രൈനെ ആസ്ട്രിയ പരാജയപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    21 Jun 2021 11:25 PM IST

ഉക്രൈനിനെ ഒരു ഗോളിന് തളച്ച് ആസ്ട്രിയ
X

യൂറോ കപ്പില്‍ ഉക്രൈനെതിരെ ആസ്ട്രിയക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ആസ്ട്രിയയുടെ ജയം. ജയത്തിലൂടെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ ആസ്ട്രിയ സജീവമാക്കി. ക്രിസ്റ്റോഫ് ബോംഗാര്‍ട്ട്നറാണ് ഇരുപത്തിയൊന്നാം മിനിറ്റില്‍ ആസ്ട്രിയക്കായി ഗോള്‍വല കുലുക്കിയത്.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഉക്രൈനെ ആസ്ട്രിയ പരാജയപ്പെടുത്തിയത്. പന്തടക്കത്തിന്‍റെ കാര്യത്തിലായാലും പാസുകളുടെ കാര്യത്തിലായാലും ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ ഗോള്‍ നേടാനുള്ള ശ്രമത്തിന്‍റെ കാര്യത്തില്‍ ആസ്ട്രിയ തന്നെയാണ് മുന്നില്‍.

TAGS :

Next Story