Quantcast

2025ൽ ഒരു തോൽവി പോലുമില്ല; തകർപ്പൻ പ്രകടനവുമായി ബാഴ്സലോണ

MediaOne Logo

Sports Desk

  • Published:

    3 April 2025 8:23 PM IST

barcelona
X

മാഡ്രിഡ്: തകർപ്പൻ ഫോം തുടർന്ന് സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണ. കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് കോപ്പ ഡെൽ റേ ഫൈനലിൽ പ്രവേശിച്ചതാണ് പുതിയ വാർത്ത. ഏപ്രിൽ 30ന് നടക്കുന്ന കോപ്പ ഡെൽറേ ഫൈനലിൽ ബദ്ധവൈരികളായ റയൽ മാഡ്രിഡാണ് ബാഴ്സയുടെ എതിരാളികൾ.

വിവിധ ടൂർണമെന്റുകളിലും ലാലിഗയിലുമായി 2025ൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ബാഴ്സലോണയുടെ കുതിപ്പ്. ഈ വർഷം 21 മത്സരങ്ങൾ കളിച്ചതിൽ 18 എണ്ണത്തിലും വിജയിച്ചു. മൂന്ന് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. 68ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ വഴങ്ങിയത് 20 എണ്ണം മാത്രം.

ലാലിഗയിൽ 29 മത്സരങ്ങൾ പൂർത്തിയായപ്പോൾ 66 പോയന്റുമായി ഒന്നാമതാണ് ബാഴ്സ. രണ്ടാം സ്ഥാനത്തുള്ള റയലുമായുള്ളത് ആറ് പോയന്റിന്റെ വ്യത്യാസം. ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ഫോമിൽ പന്തുതട്ടുന്ന ബാഴ്സ ക്വാർട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്. ജർമൻ ക്ലബായ ഡോർട്ട്മുണ്ടാണ് ക്വാർട്ടറിൽ അവരുടെ എതിരാളികൾ.

കിരീടങ്ങളില്ലാത്ത സീസണിന് ശേഷം സാവിയെ പുറത്താക്കിയതിന് പിന്നാലെ പരിശീലകന്റെ ചുമതലയേറ്റെടുത്ത ഹാൻസി ഫ്ലിക്ക് അമ്പരപ്പിലക്കുന്ന മാറ്റങ്ങളാണ് ക്ലബിലുണ്ടാക്കിയത്. ബദ്ധവൈരികളായ റയലുമായി ഏറ്റുമുട്ടിയപ്പോൾ ഒരു തവണ 4-0ത്തിനും മറ്റൊരു തവണ 5-2നുമായിരുന്നു ബാഴ്സയുടെ വിജയം. ലാലിഗയിൽ ഏപ്രിൽ ആറിന് റയൽ ബെറ്റിസുമായാണ് ബാഴ്സയുടെ അടുത്ത മത്സരം.

TAGS :

Next Story