അലാവസിനെ വീഴ്ത്തി ബാഴസലോണ ലാലിഗയിൽ ഒന്നാമത്
ഇരട്ട ഗോളുകളുമായി ഡാനി ഒൽമോ തിളങ്ങി

ബാഴ്സലോണ: അലാവസിനെ വീഴ്ത്തി ബാഴ്സലോണ ലാലിഗയിൽ ഒന്നാം സ്ഥാനത്ത്. ബാഴ്സക്കായി ഇരട്ട ഗോളുകളുമായി ഡാനി ഒൽമോ തിളങ്ങി. ലമീൻ യമാലും ബാഴ്സക്കായി അലാവസിന്റെ വലകുലുക്കി. പാബ്ലോ ഇബാനെസാണ് അലാവസിനായി ഗോൾ നേടിയത്
മത്സരം തുടങ്ങി ഒന്നാം മിനുട്ടിൽ തന്നെ പാബ്ലോ ഇബാനെസിലൂടെ അലാവസ് ബാഴ്സയുടെ വല കുലുക്കി. എന്നാൽ ലമീൻ യമാലിലൂടെ ബാഴ്സ തിരിച്ചടിച്ചു. തുടർന്ന് ബാഴ്സലോണ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. ഡാനി ഒൽമോ 26-ാം മിനുട്ടിൽ ഗോൾ കണ്ടെത്തിയതോടെ ബാഴ്സ ലീഡെടുത്തു. 93-ാം മിനുട്ടിൽ ഡാനി ഒൽമോയുടെ രണ്ടാം ഗോളിലൂടെ ബാഴ്സ വിജയമുറപ്പിച്ചു.
ലാലിഗയിൽ കളിച്ച 14 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി നിലവിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ. തൊട്ടുപിന്നിൽ 32 പോയിന്റുമായി റയൽ മാഡ്രിഡുമുണ്ട്. ഡിസംബർ 3 ന് അത്ലറ്റികോ മാഡ്രിഡുമായാണ് ബാഴ്സയുടെ അടുത്ത മത്സരം
Next Story
Adjust Story Font
16

