റയോ വയ്യെക്കാനോക്കെതിരെ ജയം; ലാലീഗയിൽ റയലിനെ മറികടന്ന് ബാഴ്‌സ തലപ്പത്ത്, 1-0
റയലിനും ബാഴ്‌സക്കും തുല്യപോയന്റായതോടെ ഗോൾ വ്യത്യാസത്തിലാണ് ഒന്നാമതെത്തിയത്.

മാഡ്രിഡ്: ലാലീഗയിൽ റയൽ മാഡ്രിഡിനെ മറികടന്ന് ബാഴ്‌സലോണ വീണ്ടും തലപ്പത്ത്. എതിരില്ലാത്ത ഒരു ഗോളിന് റയോ വല്ലെക്കാനോയെ തോൽപിച്ചതോടെയാണ് വീണ്ടും ഒന്നാംസ്ഥാനത്തെത്തിയത്. 28ാം മിനിറ്റിൽ റോബർട്ട് ലെവൺഡോവ്‌സ്‌കിയാണ് ഗോൾ നേടിയത്. 24 മത്സരങ്ങൾ പൂർത്തിയായപ്പോൾ റയലും ബാഴ്‌സയും 51 പോയന്റുമായി ഒപ്പത്തിനൊപ്പമാണ്. ഗോൾ വ്യത്യാസത്തിലാണ് കറ്റാലൻ ക്ലബ് തലപ്പത്തെത്തിയത്.
Barça are BACK ON TOP. 😱
— LALIGA English (@LaLigaEN) February 17, 2025
WHAT A TITLE RACE! 👀 pic.twitter.com/FhcUT6DI57
ഇനിഗോ മാർട്ടിനസിനെ ബോക്‌സിൽ വയ്യെക്കാനോ മധ്യനിരതാരം പാത്തെ കിസ്സ് ഫൗൾ ചെയ്തതിനാണ് ബാഴ്‌സക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത ലെവൻഡോവ്‌സ്‌കി അനായാസം വലയിലെത്തിച്ചു. സീസണിലെ പോളിഷ് താരത്തിന്റെ 20ാം ഗോളാണിത്.
Next Story
Adjust Story Font
16

