Quantcast

ചെൽസിക്കും സിറ്റിക്കും നിരാശ; ബയേണുമായി 'ബംബർ കരാർ' ഒപ്പിട്ട് കോമാൻ

കോമാനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും രംഗത്തെത്തിയതാണ് ബയേണിനെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

MediaOne Logo

Web Desk

  • Published:

    12 Jan 2022 7:06 PM IST

ചെൽസിക്കും സിറ്റിക്കും നിരാശ; ബയേണുമായി ബംബർ കരാർ ഒപ്പിട്ട് കോമാൻ
X

ഫ്രഞ്ച് താരം കിങ്‌സ്‌ലി കോമാൻ 2027 വരെ ബയേൺ മ്യൂണിക്കിൽ തുടരും. 2023 വരെയുള്ള കരാറാണ് 2027 വരെയാക്കി നീട്ടിയത്. കോമാനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും രംഗത്തെത്തിയതാണ് ബയേണിനെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

2017 ൽ യുവന്റസിൽ നിന്ന് ബയേണിൽ ലോണിൽ എത്തിയ കോമാൻ ജർമൻ കരുത്തരെ 6 തവണ ബുണ്ടസ്‌ലീഗ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക സാന്നിധ്യമായിരുന്നു.2019/20 സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ കിരീടം നേടിയപ്പോൾ വിജയ ഗോൾ കോമാന്റെ സംഭാവനയായിരുന്നു.

അതേസമയം, കരാർ പുതുക്കിയതിന് പിന്നാലെ പ്രതികരണവുമായി കോമാനെത്തി. ലോകത്തെ മികച്ച ക്ലബുകളിലൊന്നായ ബയേൺ മ്യൂണിക്കിൽ കളിക്കാൻ സാധിക്കുന്നത് സന്തോഷം നൽകുന്നതാണെന്നും ടീമിനായി ഇനിയും കിരീടം നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story