Quantcast

ടീമംഗത്തിന്റെ മുഖത്തിടിച്ചതിന് മാനെയെ വില്‍ക്കാനൊരുങ്ങി ബയേണ്‍

മഞ്ചസ്റ്റർ സിറ്റിയോട് എതിരില്ലാത്ത മൂന്നു ​ഗോളുകൾക്കായിരുന്നു ബയേൺ മ്യൂണിക്കിന്റെ പരാജയം

MediaOne Logo

Web Desk

  • Updated:

    2023-04-13 12:43:59.0

Published:

13 April 2023 12:38 PM GMT

ടീമംഗത്തിന്റെ മുഖത്തിടിച്ചതിന്  മാനെയെ വില്‍ക്കാനൊരുങ്ങി ബയേണ്‍
X

മഞ്ചസ്റ്റർ: ബയേൺ മ്യൂണിക്ക് താരങ്ങളായ സാദിയോ മാനെയും ലിറോയ് സാനെയും തമ്മിൽ ഏറ്റുമുട്ടിയതായി റിപ്പോർട്ട്. ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ ഫെെനലിൽ ആദ്യ പാദ മത്സരത്തിൽ മഞ്ചസ്റ്റർ സിറ്റിയുമായ തോൽവിക്ക് ശേഷം ഇരുവരും ‍ഡ്രസിം​ഗ് റൂമിൽ തല്ലുകൂടിയെന്നാണ് സ്കൈ ജർമനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മഞ്ചസ്റ്റർ സിറ്റിയുമായ മത്സരത്തിലെ അവസാന നിമിഷങ്ങളിൽ തന്നെ ഇരു താരങ്ങളും വാക്കേറ്റത്തിൽ ഏർപ്പെട്ട് തർക്കിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഡ്രസിം​ഗ് റൂമിൽ ഇരുവരും ഏറ്റുമുട്ടുകയും സാദിയോ മാനെ ലിറോയ് സാനെയുടെ മുഖത്തടിക്കുകയും ചെയ്തത്. മുഖത്തടി കിട്ടിയ ലിറോയ് സാനെയുടെ ചുണ്ടിൽ നിന്ന് ചോര പൊടിഞതിനു ശേഷം ടീമം​ഗങ്ങൾ ഇടപെട്ടാണ് ഇരു താരങ്ങളെയും പിടിച്ചു മാറ്റിയത്. ഈ പ്രവർത്തിക്ക് മാനെയുടെ നേരെ ക്ലബ്ബ് നടപടിയെടുക്കുമെന്ന് ഉറപ്പാണ്. ബയേൺ മ്യൂണിക്കിന്റെ ഔദ്യോ​ഗിക വക്താക്കൾ ബുധനാഴ്ച്ച മീറ്റിം​ഗ് ചേർന്ന് താരത്തിന് എന്ത് ശിക്ഷ കൊടുക്കണമെന്ന് ചർച്ച ചെയ്തിട്ടുണ്ട്. പിഴ, സസ്പെൻഷൻ എന്നീ ശിക്ഷകൾക്ക് പുറമെ സെന​ഗൽ നായകനെ ഈ സീസൺ അവസാനം വിറ്റൊഴിവാക്കുന്ന കാര്യവും ടീം ച‍ർച്ച ചെയ്തിട്ടുണ്ട്.

സാദിയോ മാനെ ടീമം​ഗങ്ങൾക്കു മുന്നിൽ വ്യഴാഴ്ച്ച മാപ്പു പറഞ്ഞേക്കും. ഈ സീസൺ തുടക്കത്തിൽ ലിവർപൂളിൽ നിന്ന് ബയേണിൽ ചേർന്ന മാനെക്ക് കാര്യമായ പ്രകടനം ഈ സീസണിൽ ഇതുവരെ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ ഫെെനലിൽ ആദ്യ പാദ മത്സരത്തിൽ മഞ്ചസ്റ്റർ സിറ്റിയോട് എതിരില്ലാത്ത മൂന്നു ​ഗോളുകൾക്കായിരുന്നു ബയേൺ മ്യൂണിക്കിന്റെ പരാജയം.

TAGS :

Next Story