Quantcast

വീണ്ടും തോറ്റു; ബാഴ്സയെ മൂന്ന് ഗോളിന് മുക്കി ബെൻഫിക

തുടക്കം തന്നെ പിഴച്ച ബാഴ്സ്സയെ പ്രതിരോധത്തിലാക്കി മൂന്നാം മിനുട്ടിൽ തന്നെ ബെൻഫിക ലീഡെടുത്തു

MediaOne Logo

Web Desk

  • Published:

    30 Sep 2021 2:57 AM GMT

വീണ്ടും തോറ്റു; ബാഴ്സയെ മൂന്ന് ഗോളിന് മുക്കി ബെൻഫിക
X

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സക്ക് വീണ്ടും തോല്‍വി. ബെൻഫികയ്ക്ക് എതിരെ മൂന്ന് ഗോളിന്‍റെ ദയനീയമായ പരാജയമാണ് ബാഴ്സലോണ ഏറ്റുവാങ്ങിയത്. തുടക്കം തന്നെ പിഴച്ച ബാഴ്സ്സയെ പ്രതിരോധത്തിലാക്കി മൂന്നാം മിനുട്ടിൽ തന്നെ ബെൻഫിക ലീഡെടുത്തു. ബാഴ്സലോണയുടെ പ്രതിരോധ നിര ഡിഫൻസിന്‍റെ ബാലപാഠം മറന്നപ്പോള്‍ ഡാര്‍വിന്‍ നുനസാണ് ആദ്യം സ്കോര്‍ ചെയ്തത്.

ആദ്യ പകുതി 1-0ന് അവസാനിപ്പിച്ച ബെൻഫിക രണ്ടാം പകുതിയിലും ബാഴ്സലോണയെ വട്ടം കറക്കി. 69ആം മിനുട്ടിൽ റാഫാ സിൽവ ബാഴ്സയുടെ നെഞ്ചില്‍ രണ്ടാമത്തെ വെടിയും പൊട്ടിച്ചു. ജവൊ മറിയയുടെ പാസിൽ നിന്നായിരുന്നു ഈ ഗോൾ. രണ്ടാം ഗോൾ വീണതോടെ ബാഴ്സലോണ ഏറെക്കുറെ പരാജയം സമ്മതിച്ചിരുന്നു. എങ്കിലും ബെൻഫികക്ക് കളി അവിടെ നിർത്താന്‍ ഉദ്ദേശ്യമുണ്ടായിരുന്നില്ല. 79ആം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ബെൻഫികയുടെ മൂന്നാം ഗോളും വന്നു. ആദ്യ ഗോള്‍ സ്കോര്‍ ചെയ്ത ഡാര്‍വിന്‍ നുനസ് തന്നെയാണ് പെനാല്‍റ്റ് എടുത്തത്. പിഴയ്ക്കാതെ കിക്കെടുത്ത നുനസ് പന്ത് വലയിലെത്തിച്ചു.

നേരത്തെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ബയേണോടും ബാഴ്സലോണ പരാജയപ്പെട്ടിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് ആറു ഗോൾ വഴങ്ങിയ ബാഴ്സലോണക്ക് തിരികെ ഒരു ഗോൾ പോലും നേടാൻ ആയിട്ടില്ല നിലവില്‍ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരാണ് ബാഴ്സ.

TAGS :

Next Story