Quantcast

രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം കംബാക്; ബെംഗളൂരുവിനെ വീഴ്ത്തി ഒഡീഷ; 3-2

തോൽവിയോടെ ബെംഗളൂരു ടേബിളിൽ മൂന്നാംസ്ഥാനത്ത് തുടരുന്നു

MediaOne Logo

Sports Desk

  • Published:

    22 Jan 2025 11:44 PM IST

Comeback after trailing by two goals; Odisha defeated Bengaluru; 3-2
X

ബെംഗളൂരു: സ്വന്തം തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്.സിക്ക് ഞെട്ടിക്കുന്ന തോൽവി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഒഡീഷ എഫ്.സിയാണ് മുൻ ചാമ്പ്യൻമാരെ വീഴ്ത്തിയത്. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ബെംഗളൂരു തോറ്റത്. ഒഡീഷക്കായി ഡീഗോ മൗറീഷ്യോ(29,38) പെനാൽറ്റിയിലൂടെ ഇരട്ടഗോൾ നേടി. 50ാം മിനിറ്റിൽ ജെറി മാവിങ്താംങ്‌വയും ലക്ഷ്യംകണ്ടു.

ആതിഥേയർക്കായി എഡ്ഗാർ മെൻഡിസ്(10), സുനിൽ ഛേത്രി(13) ഗോൾനേടി. 26ാം മിനിറ്റിൽ പ്രതിരോധ താരം അലക്‌സാണ്ടർ ജൊവനോവിച് ചുവപ്പ് കാർഡ് പുറത്തുപോയതോടെ ഭൂരിഭാഗം സമയവും പത്തുപേരുമായാണ് ബെംഗളൂരു കളിച്ചത്. തോൽവിയോടെ ബെംഗളൂരു പോയന്റ് ടേബിളിൽ മൂന്നാംസ്ഥാനത്തേക്ക് വീണു. 37 പോയന്റുള്ള മോഹൻ ബഗാനാണ് ഒന്നാമത്. ജയത്തോടെ ഒഡീഷ ആറാംസ്ഥാനത്തേക്കുയർന്നു.

സ്പാനിഷ് താരം ആൽബെർട്ടോ നൊഗ്യൂറയുടെ പാസുമായി മുന്നേറി ബോക്‌സിൽ ഒഡീഷയുടെ മൂന്ന് പ്രതിരോധ താരങ്ങളെ മറികടന്ന് സുനിൽ ഛേത്രി നേടിയ ഗോൾ മത്സരത്തിലെ മികച്ച കാഴ്ചയായി. നിലവിൽ 11 ഗോളുമായി ഗോൾവേട്ടക്കാരിൽ ഛേത്രി രണ്ടാംസ്ഥാനത്താണ്.

TAGS :

Next Story