കേരള ബ്ലാസ്‌റ്റേഴ്‌സിൽ വൻ അഴിച്ചുപണി; ഇവാന്‍ കല്യൂഷ്‌നി അടക്കം അഞ്ച് കളിക്കാർ ടീം വിട്ടു

യുക്രൈൻ താരമായ ഇവാൻ കല്യൂഷ്നി മിന്നും ഗോളുകളുമായി ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനംകവർന്നിരുന്നു

MediaOne Logo

Web Desk

  • Published:

    31 May 2023 2:03 PM GMT

Kerala blasters, കേരള ബ്ലാസ്റ്റേഴ്സ്
X

കേരള ബ്ലാസ്റ്റേഴ്സ്( ഫയല്‍ ചിത്രം)

കൊച്ചി: വൻമാറ്റങ്ങളോടെ പുതിയ സീസണിന് തുടക്കമിടാൻ കേരള ബ്ലാസ്റ്റേഴ്സ്. അഞ്ച് കളിക്കാര്‍ ക്ലബ്ബിൽ നിന്ന് പോകുന്ന വിവരവും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. ​ വിക്ടർ മോംഗിൽ, അപ്പോസ്‌തോലോസ് ജിയാനോ, ഇവാന്‍ കല്യൂഷ്‌നി, ഹർമൻജോത് ഖബ്ര, മുഹീത് ഖാൻ എന്നിവരാണ് ക്ലബ്ബില്‍ നിന്ന് പടിയിറങ്ങുന്നത്. കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ ജെസ്സല്‍ കാര്‍ണെയ്‌റോയും ക്ലബ് വിട്ടിരുന്നു.

യുക്രൈൻ താരമായ ഇവാൻ കല്യൂഷ്നി മിന്നും ഗോളുകളുമായി ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനംകവർന്നിരുന്നു. ഇന്ത്യ‌ൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമിന് ഇതുവരെ ഒരുകിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2022-23 സീസണിൽ പ്ലേ ഓഫിലെത്തിയെങ്കിലും എലിമിനേറ്ററിൽ ബംഗളൂരു എഫ് സിക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സ് വീഴുകയായിരുന്നു‌.

വിവാദ ഗോളിന്റ അകമ്പടിയും അച്ചടക്ക നടപടിയും നേരിട്ട ബ്ലാസ്റ്റേഴ്സ് പുതിയ സീസണ് മികവോടെ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ആസ്ട്രേലിയൻ താരമായ ജോഷ്വ സൊറ്റിരിയോയെ ടീമിലെത്തിച്ച ക്ലബ്ബ്, ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമാന്റകോസുമായുള്ള കരാർ ദീർഘിപ്പിച്ചിരുന്നു. ഐ.എസ്.എല്ലിന് പിന്നാലെ നടന്ന സൂപ്പര്‍കപ്പിലും ബ്ലാസ്റ്റേഴ്സ് ക്ലിക്കായില്ല.

അതേസമയം താരങ്ങളെ ഒഴിവാക്കുന്നത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. ഓരോ സീസണിലും ഇത്തരത്തില്‍ താരങ്ങളെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് ആരാധകരുടെ പക്ഷം വരും സീസണില്‍ പുതിയ താരങ്ങളെത്തുമ്പോള്‍ പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുമെന്നും സോഷ്യല്‍ മീഡിയയില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ പറയുന്നത്. മികവ് പുറത്തെടുക്കുന്ന വിദേശതാരങ്ങളെ ടീമില്‍ നിലനിര്‍ത്തണമെന്ന് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ നിരന്തരം ആവശ്യപ്പെടുന്നതാണ്.

TAGS :

Next Story