Quantcast

ഭാഗ്യമോ ചതിയോ?;വിവാദത്തിന് വഴിവെച്ച് ഒരു 'ഗോൾ'

നിലത്ത് വീണ താരത്തിൽ കാലിൽ നിന്ന് അപ്രതീക്ഷിതമായി ഗോൾ വലയിലെത്തുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    18 Jan 2022 3:47 PM IST

ഭാഗ്യമോ ചതിയോ?;വിവാദത്തിന് വഴിവെച്ച് ഒരു ഗോൾ
X

ഫുട്‌ബോളിലെ പല ഗോൾ നേട്ടങ്ങളും പലപ്പോഴും വലിയ ചർച്ചയാകാറുണ്ട്.സ്‌കില്ലുകളും അബദ്ധങ്ങളുമെല്ലാം ഗോളായി മാറുന്നത് ഇതിന് മുമ്പും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലെ ഗോൾനേട്ടം ചിരിയോടൊപ്പം പല സംശയങ്ങളും സൃഷ്ടിക്കുന്നതാണ്.

ബ്രസീലിലെ ബാഹിയയിൽ നടക്കുന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലെ ഗോൾ നേട്ടമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഗോൾ അടിക്കാനായി ഓടിയെത്തിയ താരം എതിർടീമിലെ താരങ്ങളുമായി കൂട്ടിയിടിച്ച് നിലത്ത് വീണു, എന്നാൽ നിലത്ത് വീണ താരത്തിൽ കാലിൽ നിന്ന് അപ്രതീക്ഷിതമായി ഗോൾ വലയിലെത്തുകയായിരുന്നു.

എന്നാൽ, ഗോൾ നേടിയത് പിന്നാലെ എതിർടീമിനെ ചതിച്ചാണ് ഗോൾ നേടിയതെന്ന വിവാദവും ഉയർന്നു. സമൂഹമാധ്യമങ്ങളിൽ കാണുന്ന വീഡിയോ അനുസരിച്ച് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി പറയാൻ സാധിക്കില്ല എന്നതാണ് വാസ്തവം.

TAGS :

Next Story