Quantcast

ബിയർ കപ്പ് സഹ റഫറിയുടെ തലയിലേക്ക് എറിഞ്ഞ് ആരാധകൻ, മത്സരം റദ്ദാക്കി - വീഡിയോ

വെള്ളിയാഴ്ച വൈകീട്ട് നടന്ന മത്സരത്തിനിടെയാണ് ആരാധകൻ ബിയർ കപ്പ് എറിഞ്ഞത്

MediaOne Logo

Web Desk

  • Published:

    19 March 2022 7:23 PM IST

ബിയർ കപ്പ് സഹ റഫറിയുടെ തലയിലേക്ക് എറിഞ്ഞ് ആരാധകൻ, മത്സരം റദ്ദാക്കി - വീഡിയോ
X

ജർമൻ ബുണ്ടസ് ലീഗ ഫുട്‌ബോൾ മത്സരത്തിനിടെ ആരാധകരിൽ ഒരാൾ എറിഞ്ഞ ബിയർ കപ്പ് സഹ റഫറിയുടെ തലയ്ക്ക് കൊണ്ടു. ബോച്ചം- മോൺചൻഗ്ലാഡ്ബാച് മത്സരത്തിനിടെയാണ് സംഭവം. ഇതോടെ മത്സരം റദ്ദാക്കി. വെള്ളിയാഴ്ച വൈകീട്ട് നടന്ന മത്സരത്തിനിടെയാണ് ആരാധകൻ ബിയർ കപ്പ് എറിഞ്ഞത്.

മോൺചൻഗ്ലാഡ്ബാച് 2-0നു മുന്നിട്ടു നിൽക്കെയാണ് ലൈൻസ്മാൻ ഏറുകൊണ്ടു നിലത്തു വീണത്. 20 മിനിറ്റിനു ശേഷം റഫറി മത്സരം നിർത്തിവയ്ക്കാനുള്ള നിർദേശം നൽകി. പിന്നാലെ സംഭവത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ ശക്തമായി അപലപിച്ച് ഇരു ടീമുകളും രംഗത്തെത്തി.



'വളരെ വേദനാത്മകവും നിരാശാജനകവുമായ ദിവസം. മടയനായ ഒരു ആരാധകന്റെ ബോധശൂന്യമായ പ്രവൃത്തി. ഇത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കപ്പെടരുത്. നല്ലൊരു ഫുട്‌ബോൾ മത്സരം ഇങ്ങനെ അവസാനിച്ചാൽ എങ്ങനെയാണു ദേഷ്യം വരാതിരിക്കുക?' മോൺചൻഗ്ലാഡ്ബാച് സ്‌പോട്ടിങ് ഡയറക്ടർ പ്രതികരിച്ചു.

TAGS :

Next Story