Quantcast

ഐഎസ്എൽ; 2-1 ന് നോർത്ത് ഈസ്റ്റിനെ വീഴ്ത്തി ചെന്നൈയിൻ എഫ്‌സി

ചെന്നൈയിന് രണ്ടു കോർണറുകൾ ലഭിച്ചപ്പോൾ 12 കോർണറുകൾ കിട്ടിയിട്ടും നോർത്ത് ഈസ്റ്റിന് മുതലാക്കാനായില്ല

MediaOne Logo

Sports Desk

  • Published:

    22 Jan 2022 5:02 PM GMT

ഐഎസ്എൽ; 2-1 ന് നോർത്ത് ഈസ്റ്റിനെ വീഴ്ത്തി ചെന്നൈയിൻ എഫ്‌സി
X

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഏഴരക്ക് നടന്ന മത്സരത്തിൽ 21 ന് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ ചെന്നൈയിൻ എഫ്‌സി വീഴ്ത്തി. ലാൽഡൻ മാവിയയിലൂടെ ആദ്യം ഗോൾ കണ്ടെത്തിയത് നോർത്ത് ഈസ്റ്റാണ്. 35ാം മിനിറ്റിലായിരുന്നു മാവിയ ടീമിന് ലീഡ് നൽകിയത്. എന്നാൽ അരിയിൽ ബോറിസിയൂക് 52ാം മിനിറ്റിലും വ്‌ളാഡ്മിർ കൂമാൻ 58ാം മിനിറ്റിലും ചെന്നൈയിനായി ഗോൾ നേടി.

53 ശതമാനം ബോൾ കയ്യിൽ വെച്ചത് ചെന്നൈയിനായിരുന്നു. എന്നാൽ നോർത്ത് ഈസ്റ്റ് 28 ഷോട്ടുകൾ ഉതിർത്തപ്പോൾ അവർ 11 ഷോട്ടുകളാണ് അടിച്ചത്. ചെന്നൈയിന് രണ്ടു കോർണറുകൾ ലഭിച്ചപ്പോൾ 12 കോർണറുകൾ കിട്ടിയിട്ടും നോർത്ത് ഈസ്റ്റിന് മുതലാക്കാനായില്ല.

Chennai FC thrashed North East United 21-0 in the Indian Super League today at 7.30 pm.

TAGS :

Next Story