Quantcast

ആരോഗ്യവാനായി എറിക്‍സണ്‍; ഫോട്ടോ ഏറ്റെടുത്ത് ഫുട്‍ബോള്‍ ആരാധകര്‍

യൂറോ കപ്പില്‍ ജൂണ്‍ 12-ന് നടന്ന ഡെന്‍മാര്‍ക്ക് - ഫിന്‍ലന്‍ഡ് മത്സരത്തിനിടെയാണ് എറിക്‌സണ്‍ മൈതാനത്ത് കുഴഞ്ഞുവീണത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ മൈതാനത്ത് ടീം ഡോക്ടര്‍മാരടക്കം നടത്തിയ ശ്രമങ്ങളുമെല്ലാം നിറകണ്ണുകളോടെയാണ് ഫുട്ബോള്‍ ലോകം കണ്ടത്.

MediaOne Logo

Web Desk

  • Published:

    4 July 2021 2:55 PM GMT

ആരോഗ്യവാനായി എറിക്‍സണ്‍; ഫോട്ടോ ഏറ്റെടുത്ത് ഫുട്‍ബോള്‍ ആരാധകര്‍
X

ക്രിസ്റ്റ്യന്‍ എറിക്‌സണിന്‍റെ പുതിയ ചിത്രം ഏറ്റെടുത്ത് ഫുട്‍ബോള്‍ ആരാധകര്‍. യൂറോ കപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ ഗ്രൂപ്പ് തല പോരാട്ടത്തിനിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായ ശേഷം ആദ്യമായാണ് എറിക്‌സണ്‍ പൊതു ഇടത്ത് പ്രത്യക്ഷപ്പെടുന്നത്. ഡെന്‍മാര്‍ക്കിലെ ടിസ്‌വിലെ ബീച്ചില്‍ ബാലനൊപ്പം നില്‍ക്കുന്ന പൂര്‍ണ ആരോഗ്യവാനായ എറിക്സന്റെ ചിത്രമാണ് വൈറലാകുന്നത്.

യൂറോ കപ്പില്‍ ജൂണ്‍ 12-ന് നടന്ന ഡെന്‍മാര്‍ക്ക് - ഫിന്‍ലന്‍ഡ് മത്സരത്തിനിടെയാണ് എറിക്‌സണ്‍ മൈതാനത്ത് കുഴഞ്ഞുവീണത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ മൈതാനത്ത് ടീം ഡോക്ടര്‍മാരടക്കം നടത്തിയ ശ്രമങ്ങളുമെല്ലാം നിറകണ്ണുകളോടെയാണ് ഫുട്ബോള്‍ ലോകം കണ്ടത്.

ജൂണ്‍ 12-ന് ശനിയാഴ്ച ഫിന്‍ലാന്‍ഡിനെതിരായ മത്സരം 42 മിനിറ്റ് പിന്നിട്ടപ്പോഴായിരുന്നു സംഭവം. എതിര്‍ ഹാഫിലെ ത്രോയില്‍ നിന്ന് പന്ത് സ്വീകരിക്കാന്‍ മുന്നോട്ടാഞ്ഞ ക്രിസ്റ്റ്യന്‍ എറിക്സന്‍ ആടിയുലഞ്ഞ് നിലത്തേക്ക് വീണു. പന്ത് എറിക്സന്റെ കാലുകളില്‍ തട്ടി പുറത്തേക്ക് പോകുന്നതും വീഡിയോകളില്‍ കാണാം.

അടുത്തുണ്ടായിരുന്ന സഹതാരത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കിലും ഫിന്‍ലന്‍ഡ് താരങ്ങള്‍ അപകടം പെട്ടെന്ന് തിരിച്ചറിഞ്ഞ് റഫറിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കളി നിയന്ത്രിച്ചിരുന്ന ആന്റണി ടെയ്ലര്‍ ഉടന്‍ തന്നെ വൈദ്യസംഘത്തെ വിളിച്ച് അടിയന്തര ശുശ്രൂഷ നല്‍കി. ഡാനിഷ് താരങ്ങള്‍ എറിക്സന് ചുറ്റും നിന്ന് പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. സംഭവത്തോടെ കാണികളും നടുക്കത്തിലായി. 15 മിനിറ്റോളം ശുശ്രൂഷ നല്‍കിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ആശുപത്രി വിടുന്നതിന് മുമ്പ് അദ്ദേഹത്തെ ഐസിഡി ഇംപ്ലാന്‍റേഷന്‍ ശസ്‌ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം ഒരു തവണ മാത്രമാണ് എറിക്‌സണ്‍ സമൂഹ മാധ്യമത്തിലൂടെ എത്തിയത്. ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രം രണ്ടാഴ്‌ച മുമ്പ് പോസ്റ്റ് ചെയ്‌ത ശേഷം ആദ്യമായാണ് ഒരു ചിത്രത്തിന് അദ്ദേഹം പോസ് ചെയ്യുന്നത്.

TAGS :

Next Story