Quantcast

പരിശീലത്തിനിടെ പരിക്ക്; സൂപ്പർ താരം പുറത്ത്, ഫ്രാൻസിന് തിരിച്ചടി

താരത്തിന്‍റെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍

MediaOne Logo

Web Desk

  • Updated:

    2022-11-16 13:11:24.0

Published:

16 Nov 2022 6:29 PM IST

പരിശീലത്തിനിടെ പരിക്ക്; സൂപ്പർ താരം പുറത്ത്,  ഫ്രാൻസിന് തിരിച്ചടി
X

ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് വൻ തിരിച്ചടി. ടീമിലെ പ്രധാന ഫോർവേഡുകളിൽ ഒരാളായ ക്രിസ്റ്റഫര്‍ എൻകുന്‍കു പരിക്കേറ്റ് പുറത്തായി.ലോകകപ്പിന് മുന്നോടിയായുള്ള പരിശീനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.

ഫ്രാൻസ് ടീം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിശീലനത്തിനിടെ യുവതാരം എഡ്വെർഡ് കാമവിങ്കയുമായി താരം കൂട്ടിയിടിക്കുകയായിരുന്നു. ഇടതു മുട്ടിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബുണ്ടസ് ലീഗയിൽ ലെപ്‌സിഗിന്‍റെ താരമാണ് എൻകുൻകു.

ലോകകപ്പിന് മുമ്പ് തന്നെ പ്രധാന താരങ്ങളായ എംഗോളോ കാന്റെ, പോൾ പോഗ്ബ, കിംബെപെ എന്നിവർ പരിക്കിനെ തുടര്‍ന്ന് ഫ്രഞ്ച് ടീമിൽ നിന്ന് പുറത്തായിരുന്നു. എന്‍കുന്‍കുവിന് പകരക്കാരനായി ബുണ്ടസ് ലീഗയിലെ തന്നെ ഫ്രാങ്ക്ഫര്‍ട്ടിന്‍റെ മുന്നേറ്റ നിര താരം റാണ്ടൽ കോലോ മുആനി ടീമില്‍ ഇടം പിടിച്ചു.

TAGS :

Next Story