Quantcast

'നിങ്ങളുടെ പണി മാത്രം നോക്കിയാല്‍ മതി' ; ഗ്വാര്‍ഡിയോളയോട് സിറ്റി ആരാധകര്‍

ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും മറ്റു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതില്ലെന്നുമാണ് ആരാധകരുട പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2021-09-17 12:29:19.0

Published:

17 Sept 2021 5:35 PM IST

നിങ്ങളുടെ പണി മാത്രം നോക്കിയാല്‍ മതി ; ഗ്വാര്‍ഡിയോളയോട് സിറ്റി ആരാധകര്‍
X

മാഞ്ചസ്റ്റര്‍ സിറ്റിയുടെ മത്സരങ്ങള്‍ കാണാന്‍ കൂടുതല്‍ ആരാധകര്‍ എത്തണം എന്ന സിറ്റി പരിശീലകന്‍ ഗ്വാര്‍ഡിയോളയുടെ അപേക്ഷയ്ക്ക് പിറകെ വിമര്‍ശനവുമായി സിറ്റി ആരാധകര്‍. ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും മറ്റു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതില്ലെന്നുമാണ് ആരാധകരുട പ്രതികരണം.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ എത്തുന്നില്ല എന്ന വിമര്‍ശനം ഉന്നയിച്ച ഗ്വാര്‍ഡിയോള അടുത്ത മത്സരത്തില്‍ കൂടുതല്‍ ആരാധകര്‍ എത്തണമെന്ന് അപേക്ഷിച്ചിരുന്നു. ഈ പ്രതികരണമാണ് ആരാധകരെ ചൊടിപ്പിച്ചത്.

അതേസമയം, ഗ്വാര്‍ഡിയോളയുടെ പ്രസ്താവനയും ആരാധകരുടെ പ്രതികരണവും ചര്‍ച്ചയായതോടെ സിറ്റി ആരാധക സംഘം തന്നെ മറ്റൊരു പ്രതികരണവുമായി രംഗത്തെത്തി. ഗ്വാര്‍ഡിയോള പ്രസ്താവനയുമായി ബന്ധപ്പെട്ട വിഷയം അനാവശ്യമായി പെരുപ്പിച്ചു കാണിക്കുകയാണെന്നും കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക ബുദ്ധിമുട്ടാണ് പലര്‍ക്കും കളി കാണാന്‍ ഗ്രൗണ്ടിലെത്തുന്നതിന് തടസ്സമായതെന്നും ആരാധക സംഘം പറഞ്ഞു.

TAGS :

Next Story