Quantcast

സാവി പണി തുടങ്ങി; ബാഴ്‌സയിലേക്ക് ബ്രസീലിൽനിന്ന് സൂപ്പർ താരം

ബ്രസീൽ ക്ലബായ സാവോ പോളോയിൽ നിന്നാണ് താരത്തിന്റെ വരവ്

MediaOne Logo

Web Desk

  • Published:

    14 Nov 2021 5:58 AM GMT

സാവി പണി തുടങ്ങി; ബാഴ്‌സയിലേക്ക് ബ്രസീലിൽനിന്ന് സൂപ്പർ താരം
X

ബാഴ്‌സലോണ: സാവി ഹെർണാണ്ടസ് പരിശീലക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ബ്രസീൽ പ്രതിരോധ താരം ഡാനി ആൽവസ് ബാഴ്‌സലോണയിൽ. ബ്രസീൽ ക്ലബായ സാവോ പോളോയിൽ നിന്നാണ് 38കാരനായ താരത്തിന്റെ വരവ്. ബാഴ്‌സയുടെ മുൻ താരമായിരുന്നു.

സെവിയ്യയിൽ നിന്ന് 2008-ലാണ് ആൽവസ് ആദ്യമായി ബാഴ്സയിലെത്തുന്നത്. ക്ലബ്ബിനൊപ്പം 23 കിരീടങ്ങൾ നേടിയ താരം 2016-ൽ ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു. തുടർന്ന് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലെത്തിയ താരം 2019-ൽ ബ്രസീൽ ക്ലബ്ബ് സാവോ പോളോയിലേക്ക് പോയി.


സെപ്തംബറിലാണ് ബ്രസീൽ ക്ലബുമായുള്ള കരാർ അവസാനിച്ചത്. ഇതിന് ശേഷം മറ്റൊരു ക്ലബുമായും കരാറിലേർപ്പെട്ടിരുന്നില്ല. സമകാലിക ഫുട്‌ബോളിലെ ഏറ്റവും മികച്ച വലതുബാക്കുകളിൽ ഒരാളാണ് ആൽവസ്. 2016ൽ ക്ലബ് വിട്ട ശേഷം പറ്റിയ പകരക്കാരനെ കണ്ടെത്താൻ ബാഴ്‌സക്കായിരുന്നില്ല. എട്ടു വർഷം നീണ്ട ബാഴ്‌സ കരിയറിൽ 391 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ഇതിഹാസ താരം ലയണൽ മെസ്സി ക്ലബ് വിട്ട ശേഷം ദുർബലമായ ടീമിനെ കെട്ടിപ്പടുക്കുകയാണ് കോച്ച് സാവിയുടെ മുമ്പിലുള്ള വെല്ലുവിളി. ഖത്തർ ക്ലബായ അൽ സാദിന്റെ പരിശീലകനായിരുന്ന സാവിയെ വിട്ടുകിട്ടാൻ അഞ്ചു മില്യൺ ഡോളറാണ് ബാഴ്‌സ ചെലവാക്കിയത്.

ബാഴ്സയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് സാവി. 1997 മുതൽ 2015 വരെ ബാഴ്സയ്ക്ക് വേണ്ടി കളിച്ച സാവി 25 കിരീട നേട്ടങ്ങളിൽ പങ്കാളിയായി. ടീമിനുവേണ്ടി 767 മത്സരങ്ങളിലാണ് സാവി ബൂട്ടുകെട്ടിയത്. 85 ഗോളുകളും 185 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. 2008 മുതൽ 2012 വരെ ബാഴ്സലോണ എന്ന ക്ലബ്ബ് ലോകത്തെിലെ തന്നെ വമ്പൻ ശക്തിയായി വളർന്ന കാലത്ത് ക്ലബ്ബിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച താരമാണ് സാവി. അദ്ദേഹത്തിനൊപ്പം ആന്ദ്രേസ് ഇനിയെസ്റ്റയും സെർജിയോ ബുസ്‌ക്വെറ്റ്സും അടങ്ങിയ മധ്യനിരയായിരുന്നു ഒരുകാലത്ത് ബാഴ്സയുടെ ഏറ്റവും വലിയ കരുത്ത്.

Summary- Brazilian defender Danny Alves joins Barcelona after Xavi Hernandez takes over as coach. The 38-year-old is from Brazilian club Sao Paulo. Former Barcelona star.

TAGS :

Next Story