Quantcast

ചാമ്പ്യൻസ് ലീഗ് സെമി: റയൽ-സിറ്റി മത്സരം സമനിലയിൽ

റയലിനായി വിനീഷ്യസ് ജൂനിയറും മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കെവിൻ ഡിബ്രുയിനെയും ഗോൾ നേടി

MediaOne Logo

Web Desk

  • Published:

    10 May 2023 6:57 AM IST

Real madrid-manchester city champions league semi 1-1
X

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും സമനിലയിൽ പിരിഞ്ഞു. വിനിഷ്യസ് ജൂനിയറും ഡി ബ്രുയിനെയും ആണ് ഗോളുകൾ നേടിയത്. പെനാൽറ്റി ബോക്‌സിന് പുറത്തുനിന്നുള്ള ലോങ്‌റേഞ്ചുകളിലൂടെ ആയിരുന്നു രണ്ട് ഗോളുകളും പിറന്നത്.

തുടക്കം മുതൽ പന്ത് കൈവശം വെച്ചത് മാഞ്ചസ്റ്റർ സിറ്റിയായിരുന്നെങ്കിലും മികച്ച് ഗോളവസരങ്ങൾ സൃഷ്ടിക്കാനായില്ല. പതിയിരുന്ന് ആക്രമിക്കുക എന്ന ആഞ്ചലോട്ടിയുടെ തന്ത്രം 36-ാം മിനിറ്റിൽ ഫലം കണ്ടും. കാമവിങ്ങയിൽനിന്ന് പന്ത് സ്വീകരിച്ച വിനീഷ്യസ് അപ്രതീക്ഷിത ഷോട്ടിലൂടെ റയലിനെ മുന്നിലെത്തിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡി ബ്രുയിനെ ചില ഗോൾ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. 67-ാം മിനിറ്റിൽ ഡിബ്രുയിനെ സിറ്റിയുടെ രക്ഷകനായി അവതരിച്ചു. പെനാൽറ്റി ബോക്‌സിന് പുറത്തുനിന്നുള്ള ഡിബ്രുയിന്റെ ബുള്ളറ്റ് ഷോട്ട് സിറ്റിയെ ഒപ്പമെത്തിച്ചു.



വിജയഗോളിനായി ഇരു ടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 78-ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്നുള്ള ബെൻസേമയുടെ ഹെഡർ എമേഴ്‌സൺ തടഞ്ഞു. ചൗമന്റിയെയും അസെൻസിയോയെയും കളത്തിലിറക്കി ആഞ്ചലോട്ടി കളിയുടെ ഗതി മാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 90-ാം മിനിറ്റിൽ ചൗമെനിയുടെ സ്‌ട്രൈക്ക് എഡേഴ്‌സൺ മികച്ച സേവിലൂടെ തടഞ്ഞ് സിറ്റിക്ക് രക്ഷയായി.


TAGS :

Next Story