Quantcast

മാര്‍ക്കസിന്റെ ഗോളില്‍ ഗോകുലം വീണു; മുഹമ്മദന്‍സ് ഡ്യൂറന്റ് കപ്പ് സെമിയില്‍

44ാം മിനുട്ടില്‍ ആയിരുന്നു മാര്‍ക്കസിന്റെ ഗോള്‍

MediaOne Logo

Web Desk

  • Updated:

    2021-09-23 13:49:08.0

Published:

23 Sep 2021 1:36 PM GMT

മാര്‍ക്കസിന്റെ ഗോളില്‍ ഗോകുലം വീണു; മുഹമ്മദന്‍സ് ഡ്യൂറന്റ് കപ്പ്  സെമിയില്‍
X

ഡ്യൂറന്റ് കപ്പില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള പുറത്തായി. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്തന്‍ ശക്തികളായ മുഹമ്മദന്‍സ് കപ്പ് ആണ് ഗോകുലത്തെ വീഴ്ത്തിയത്. രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ മുന്‍ ഗോകുലം താരം മാര്‍ക്കസ് ജോസഫ് ആണ് മുഹമ്മദന്‍സിന്റെ വിജയ ഗോള്‍ നേടിയത്.

44ാം മിനുട്ടില്‍ ആയിരുന്നു മാര്‍ക്കസിന്റെ ഗോള്‍. ആ ഗോളിന് തൊട്ടു മുമ്പ് ഗോകുലം കേരള മറുവശത്ത് ഗോള്‍ സ്‌കോര്‍ ചെയ്തിരുന്നു. എന്നാല്‍ വിവാദ തീരുമാനത്തില്‍ റഫറി ആ ഗോള്‍ ഓഫ്‌സൈഡ് വിളിച്ചു. അതിനു ശേഷമുള്ള കൗണ്ടറില്‍ ആണ് മാര്‍ക്കസ് ഗോള്‍ നേടിയത്.

അതേസമയം, റെഡ് ആര്‍മി ക്വാര്‍ട്ടര്‍ മത്സരം കളിക്കാന്‍ ഇല്ലെന്ന് അറിയിച്ചതോടെ ബംഗളൂരു യുണെയ്റ്റഡ് സെമിഫൈനലില്‍ പ്രവേശിച്ചു. താരങ്ങള്‍ കോവിഡ് സ്വീകരിച്ചതോടെയാണ് റെഡ് ആര്‍മി പിന്‍മാറിയത്.

TAGS :

Next Story