Quantcast

ഡച്ച് മധ്യനിരക്കാരനെ ടീമിലെത്തിച്ച് ഈസ്റ്റ് ബംഗാള്‍

ടീമിലെ അഞ്ചാമത്തെ വിദേശതാരമാണ് ഡാരന്‍ സിഡോല്‍

MediaOne Logo

Web Desk

  • Published:

    17 Sept 2021 9:01 PM IST

ഡച്ച് മധ്യനിരക്കാരനെ ടീമിലെത്തിച്ച് ഈസ്റ്റ് ബംഗാള്‍
X

വരാനിരിക്കുന്ന ഐഎസ്എല്‍ സീസണില്‍ മികച്ച പ്രകടനം ലക്ഷ്യമിട്ട് ഈസ്റ്റ് ബംഗാള്‍. ടീമിലേക്ക് അഞ്ചാമത്തെ വിദേശ താരമായി ഡച്ച് മധ്യനിരതാരം ഡാരന്‍ സിഡോലിനെ ടീമിലെത്തിച്ചു. ഈ ഐഎസ്എല്‍ സീസണില്‍ തന്നെ മികച്ച താരങ്ങളില്‍ ഒരാളായി മാറാന്‍ സാധ്യതയുള്ള താരം കൂടിയാണ് ഈ ഡച്ച് മിഡ്ഫീല്‍ഡര്‍.

അയാക്‌സിന്റെ അക്കാദമിയിലൂടെ വളര്‍ന്നുവന്ന താരമാണ് സിഡോല്‍.2012 മുതല്‍ 2018 വരെ താരം അയാക്‌സില്‍ ഉണ്ടായിരുന്നു. അയാക്‌സിന്റെ അക്കാദമിയിലും റിസേര്‍വ്‌സ് ടീമിലും താരം കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ക്ലബായ റീഡിംങ്, സ്പാനിഷ് ക്ലബായ ഹെര്‍കുലീസ് എന്നീ ടീമുകള്‍ക്കായും താരം കളിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഈസ്റ്റ് ബംഗാളിന്റേത്.

TAGS :

Next Story