Quantcast

മഴവില്ല് വിരിയിച്ച് ബേഡിയ; ബ്ലാസ്റ്റേഴ്സിനെതിരെ പിറന്നത് അത്ഭുത ഗോള്‍

കളിയുടെ 38ാം മിനിറ്റിലാണ് ബേഡിയയുടെ മനോഹര ഗോൾ പിറന്നത്.

MediaOne Logo

Sports Desk

  • Updated:

    2022-01-03 09:12:11.0

Published:

2 Jan 2022 9:40 PM IST

മഴവില്ല് വിരിയിച്ച്  ബേഡിയ; ബ്ലാസ്റ്റേഴ്സിനെതിരെ പിറന്നത് അത്ഭുത ഗോള്‍
X

ഐ.എസ്.എല്ലിൽ ഇന്ന് നടന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി ഗോവ മത്സരത്തിലെ ഏറ്റവും മനോഹര നിമിഷം ഏതെന്ന ചോദ്യത്തിന് ആരാധകർ ഒറ്റ സ്വരത്തിൽ ഉത്തരം പറയുക എഫ്.സി ഗോവാതാരം എഡു ബേഡിയയുടെ ഗോൾ പിറന്ന നിമിഷം എന്നാവും.

ബ്ലാസ്റ്റേഴ്സിനെതിരെ കളിയുടെ 38ാം ​മിനിറ്റിലാണ് ബേഡിയയുടെ അത്ഭുത ഗോൾ പിറന്നത്. 38ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് എടുക്കാനായെത്തിയ ബേഡിയ കോർണറിൽ നിന്ന് പന്തിനെ ഒരു മഴവിൽ കിക്കിലൂടെ നേരിട്ട് വലയിലെത്തിക്കുകയായിരുന്നു. ഫുഡ്‌ബോളിൽ അപൂർവമായി മാത്രം പിറക്കുന്ന ഇത്തരം ഗോളുകൾ ഐ.എസ്.എല്ലിൽ ഈ സീസണിൽ രണ്ടാം തവണയാണ് സംഭവിക്കുന്നത്.

മുമ്പ് ഈസ്റ്റ് ബംഗാളിനെതിരെ ഒഡീഷയുടെ ജാവിയർ ഹെർണാണ്ടസും ഇത് പോലൊരു ഗോള്‍ നേടിയിരുന്നു. കോർണറിൽ നിന്ന് നേരിട്ട് സ്കോര്‍ ചെയ്യുന്ന ഗോളുകള്‍ക്ക് ഫുഡ്ബോളില്‍ ഒളിംപിക് ഗോളുകള്‍ എന്നാണ് പറയുക.

മത്സരം ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. കളിയിലെ നാല് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. കേരളത്തിനായി അഡ്രിയാന്‍ ലൂണയും ജീക്സണ്‍ സിങ്ങും സ്കോര്‍ ചെയ്തപ്പോള്‍ ഗോവക്കായി മെന്‍ഡോസയും എഡു ബേഡിയയും സ്കോര്‍ ചെയ്തു.

TAGS :

Next Story