Quantcast

'ഒരുപാട് ബഹളമുണ്ടാക്കുന്ന എംബാപ്പെയെ ദെഷാംപ്‌സ് ഫ്രാൻസിന്റെ ക്യാപ്റ്റനാക്കില്ല': മുൻ ഫ്രഞ്ച് താരം

എംബാപ്പെയ്ക്ക് ക്യാപ്റ്റൻ പദവി നൽകില്ലെന്നാണ് മുൻ ഫ്രഞ്ച് താരം ജെറോം റോഥൻ പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-11 14:46:09.0

Published:

11 Jan 2023 8:11 PM IST

ഒരുപാട് ബഹളമുണ്ടാക്കുന്ന എംബാപ്പെയെ ദെഷാംപ്‌സ് ഫ്രാൻസിന്റെ ക്യാപ്റ്റനാക്കില്ല: മുൻ ഫ്രഞ്ച് താരം
X

 കെയ്‌ലിയൻ എംബാപ്പെ

പാരിസ്: ഫ്രാൻസ് ഫുട്‌ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന ഹ്യൂഗോ ലോറിസ് വിരമിച്ചതോടെ ഫ്രഞ്ച് ടീമിനെ ആര് നയിക്കുമെന്നാണ് ഫുട്‌ബോൾ ലോകം ഉറ്റുനോക്കുന്നത്. സൂപ്പർതാരം കിലിയൻ എംബാപ്പെയുടെയും പ്രതിരോധനിര താരം റഫേൽ വരാനെയുടെയും പേരായിരുന്നു ക്യാപ്റ്റൻ പദവിയുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ടത്.

എന്നാൽ, എംബാപ്പെയ്ക്ക് ക്യാപ്റ്റൻ പദവി നൽകില്ലെന്നാണ് മുൻ ഫ്രഞ്ച് താരം ജെറോം റോഥൻ പറയുന്നത്. എംബാപ്പെ ക്യാപ്റ്റൻ ബാൻഡ് അണിയാൻഡ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ജെറോം റോഥൻ നിലപാട് അറിയിച്ച് രംഗത്തെത്തിയത്.

ഒരിക്കലും ദിദിയർ ദെഷാംപ്‌സ് എംബാപ്പെയെ ക്യാപ്റ്റനാക്കില്ല. ഒരുപാട് ബഹളമുണ്ടാക്കുന്ന ഒരാളാണ് എംബാപ്പെ എന്നത് തന്നെയാണ് ഇതിന് കാരണമെന്നും റോഥൻ കൂട്ടിച്ചേർത്തു.

ഖത്തർ ലോകകപ്പിന് മുമ്പ് സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട ദേശീയ ടീമിനൊപ്പമുള്ള ഫോട്ടോഷൂട്ടിൽ എംബാപ്പെ പങ്കെടുക്കാൻ വിസമ്മതിച്ചത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

TAGS :

Next Story