Quantcast

യൂറോകപ്പിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ

MediaOne Logo

Web Desk

  • Published:

    15 Jun 2021 1:30 PM GMT

യൂറോകപ്പിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ
X

യൂറോകപ്പിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ. മരണ ഗ്രൂപ്പായ ഗ്രൂപ് എഫിൽ പോർച്ചുഗൽ ഹംഗറിയെ നേരിടുമ്പോൾ ഫ്രാൻസ് ജർമനിയെ നേരിടും.

ഫ്രാൻസ് × ജർമ്മനി




മുൻ ലോക ചാമ്പ്യന്മാരായ ജർമനിയും നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ഏറ്റുമുട്ടുന്ന മത്സരത്തിനാണ് ആരാധകർ കാത്ത് നിൽക്കുന്നത്. 2016 ലെ യൂറോകപ്പ് സെമിഫൈനലിൽ ഫ്രാൻസിനോടേറ്റ തോൽവിക്ക് പകരം വീട്ടാനായിരിക്കും ജോകിം ലോയുടെ പരിശീലനത്തിൽ ഇറങ്ങുന്ന ജർമൻ ടീമിന്റെ ലക്ഷ്യം. പതിനഞ്ച് ലോയുടെ അവസാനത്തെ ടൂർണമെന്റ് കൂടിയാണ് ഇത്. നിലവിലെ ജർമൻ സ്‌ക്വാഡിലുള്ള ഇതുവരെ യൂറോകപ്പിൽ ഗോൾ സ്‌കോർ ചെയ്തിട്ടില്ല. മുള്ളർ, കായ് ഹവേർട്സ്, ഗ്നാബറി, വെർണർ എന്നിവരടങ്ങുന്ന അറ്റാക്കിലാണ് ജർമ്മനിയുടെ പ്രതീക്ഷ. മധ്യനിരയിൽ ക്രൂസും ഗുണ്ടഗോനും ആകും ഇന്ന് ഇറങ്ങുക. പരിക്ക് കാരണം ഗൊരെസ്ക ഇന്ന് ഉണ്ടാവില്ല. മാറ്റ് ഹമ്മൽസും റുദിഗറും കിമ്മിചും ഗിന്ററും ആകും നൂയറിന് മുന്നിൽ അണിനിരക്കുക.

മുൻ ലോകചാമ്പ്യന്മാരായ ഫ്രാൻസ് ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കുന്നില്ല. ബെൻസീമ വന്നതോടെ കൂടുതൽ ശക്തമായ ഫ്രാൻസ് അറ്റാക്കിൽ എമ്പപ്പെയും ഗ്രീസ്മനും ബെൻസീമയും ആകും ഇറങ്ങുക. കഴിഞ്ഞ അഞ്ചു തവണ ഫ്രാൻസ് ജർമനിയെ നേരിട്ടപ്പോഴും ജയം ഫ്രാൻസിനൊപ്പമായിരുന്നു. കാന്റെയും പോഗ്ബയും ഇറങ്ങുന്ന മധ്യനിരയിൽ റാബിയോയും കൂട്ടിന് ഇറങ്ങിയേക്കും. വരാനെയും കിമ്പെപ്പയും ആകും സെന്റർ ബാക്ക് കൂട്ടുകെട്ടുകൾ. ഫ്രഞ്ച് നിരയിൽ സൗമ മാത്രമാണ് പരിക്കിന്റെ പിടിയിൽ ഉള്ളത്. ഇന്ന് രാത്രി ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.

പോർച്ചുഗൽ × ഹംഗറി




നിലവിലെ യൂറോകപ്പ് ചാമ്പ്യന്മാരായ പോർച്ചുഗൽ ഹംഗറിയെ നേരിടുന്നതാണ് ഗ്രൂപ്പിലെ മറ്റൊരു തീപ്പാറും മത്സരം. അഞ്ച് യൂറോകപ്പ് ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന ആദ്യ താരമെന്ന റെക്കോർഡുമായിട്ടായിരിക്കും പോർച്ചുഗൽ നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോ ഇന്ന് കളത്തിലിറങ്ങുക. രണ്ട് യൂറോകപ്പുകൾ തുടർച്ചയായി നേടുകയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന പോർച്ചുഗീസ് പടയെ പിടിച്ചുകെട്ടാൻ ഹംഗറി ഏറെ പാടുപെടും. കഴിഞ്ഞ യൂറോ കപ്പിൽ ഹംഗറിയും പോർച്ചുഗലും നേരിട്ടപ്പോൾ ഗോൾ രഹിത സമനിലയായിരുന്നു ഫലം.

ചാമ്പ്യന്മാരായ 2016നേക്കാൾ മികച്ച സ്ക്വാഡുമായാണ് പോർച്ചുഗൽ ഇത്തവണ ടൂർണമെന്റിന് എത്തുന്നത്.റൊണാൾഡോക്ക് പിറകിൽ വലിയ താരനിരയാണ് പോർച്ചുഗലിന് വേണ്ടി ബൂട്ടുകെട്ടുക. കഴിഞ്ഞ പതിനൊന്ന് തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും ജയം പോർചുഗലിനായിരുന്നു. ഇന്ത്യൻ സമയം ഇന്ന് രാത്രി 9.30 നാണ് മത്സരം.

TAGS :

Next Story