Quantcast

അണ്ടർ 17 ലോകകപ്പ്; ജർമനിക്ക് കന്നിക്കിരീടം; ഫ്രാൻസിനെ കീഴടക്കിയത് പെനാൽറ്റി ഷൂട്ടൗട്ടിൽ

നിശ്ചിത സമയത്ത് സ്കോർ 2-2ന് സമനിലയിലായപ്പോൾ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    2 Dec 2023 3:28 PM GMT

അണ്ടർ 17 ലോകകപ്പ്; ജർമനിക്ക് കന്നിക്കിരീടം; ഫ്രാൻസിനെ കീഴടക്കിയത് പെനാൽറ്റി ഷൂട്ടൗട്ടിൽ
X

ജക്കാർത്ത: അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായി ജർമ്മനി. ആവേശം നിറഞ്ഞുനിന്ന കലാശപ്പോരിൽ ഫ്രാൻസിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ജർമ്മനി ലോകചാമ്പ്യന്മാരായത്. നിശ്ചിത സമയത്ത് സ്കോർ 2-2ന് സമനിലയിലായപ്പോഴാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

4-3ന് ഷൂട്ടൗട്ടിൽ ജർമ്മനി ഫ്രാൻസിനെ കീഴടക്കി. അതോടെ രണ്ടാം ലോകകിരീടം മോഹിച്ചെത്തിയ ഫ്രാന്‍സ് യുവനിര നിരാശയോടെ മടങ്ങി. ജര്‍മ്മനിക്കാകട്ടെ കന്നിക്കിരീടവും. ഓരേ വർഷം അണ്ടർ 17 ലോകകപ്പും യൂറോ ചാമ്പ്യൻഷിപ്പും നേടുന്ന ആദ്യ ടീമാകാനും ജര്‍മ്മനിക്കായി.

29-ാം മിനിറ്റിലാണ് ജര്‍മനി ആദ്യ ഗോള്‍ കണ്ടെത്തിയത്. പെനാല്‍റ്റിയിലൂടെ പാരിസ് ബ്രൂണറാണ് ജര്‍മനിയ്ക്കായി ലക്ഷ്യം കണ്ടത്. ലീഡെടുത്തതിന് ശേഷവും ജര്‍മനി മൈതാനത്ത് ആധിപത്യം പുലര്‍ത്തി. ആദ്യ പകുതി ഒരു ഗോളിന് ജര്‍മ്മനി മുന്നിട്ടു നിന്നു.

രണ്ടാം പകുതിയിലാണ് മത്സരത്തിന് തീപിടിച്ചത്. 51-ാം മിനിറ്റിൽ നോഹ ഡാർവിച്ച് ജർമ്മനിയെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും ആശ്വാസിക്കാനായില്ല. രണ്ട് മിനിറ്റുകള്‍ക്കിപ്പുറം ഫ്രാന്‍സിന്റെ മറുപടി എത്തി. 53-ാം മിനിറ്റിൽ സൈമൺ നഡെലിയ ബൗബ്രെയാണ് വലചലിപ്പിച്ചത്. സമനില ​ഗോളിനായി ഫ്രാൻസിന് 85-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. മാത്തിസ് അമുഗൗ ഫ്രാൻസിനെ ജർമ്മൻ പടയ്ക്കൊപ്പമെത്തിച്ചു.

പിന്നീട് ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ മത്സരം സമനിലയിലായി. വിജയികളെ കണ്ടെത്താന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടി വന്നു. ഒടുവില്‍ 4-3 ന് ഫ്രാന്‍സിനെ തകര്‍ത്ത് ജര്‍മനി കിരീടത്തില്‍ മുത്തമിട്ടു.

Summary-FIFA U-17 World Cup -Germany lifts maiden title

TAGS :

Next Story