റോയ് കൃഷ്ണ മലപ്പുറം എഫ്സിയിൽ ; ലെൻ ദുങ്കലിനെയെത്തിച്ച് കാലിക്കറ്റ്

കോഴിക്കോട് : മുൻ ഐഎസ്എൽ താരം റോയ് കൃഷണയെ ടീമിലെത്തിച്ച് സൂപ്പർ ലീഗ് കേരള ക്ലബ് മലപ്പുറം എഫ്‌സി. എടികെ, മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്, ബെംഗളൂരു എഫ്‌സി, ഒഡീഷ ടീമുകൾക്കായി ഐഎസ്എല്ലിൽ പന്തുതട്ടിയ ഫിജിയൻ താരം 2019 - 20 , 2020 - 21 സീസണുകളിൽ ലീഗ് ടോപ് സ്‌കോറർ കൂടിയായിരുന്നു. 2020 ൽ ഐഎസ്എൽ കിരീടവും 2022 ൽ ഡ്യുറൻഡ് കപ്പും സ്വന്തമാക്കിയ 38 കാരൻ കരിയറിൽ 379 മത്സരങ്ങളിൽ നിന്ന് 193 ഗോളുകളും 97 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
പ്രശാന്ത് മോഹന് പിന്നാലെ മുൻ ബ്ലാസ്റ്റേഴ്‌സ് താരമായ സെയ്മൻ ലെൻ ദുങ്കലിനെ കൂടി കൂടാരത്തിലെത്തിച്ചിരിക്കുകയാണ് കാലിക്കറ്റ് എഫ്‌സി. 31കാരനായ മണിപ്പൂരി വിങ്ങർ ഇക്കഴിഞ്ഞ സീസണിൽ ജംഷഡ്‌പ്പൂർ എഫ്സിക്കൊപ്പമാണ് പന്തുതട്ടിയത്. ഈസ്റ്റ് ബംഗാളിലൂടെ പ്രൊഫഷണൽ ഫുട്‍ബോൾ കരിയർ ആരംഭിച്ച താരം ഷില്ലോങ് ലജോങ്, നോർത്തീസ്റ്റ് യുണൈറ്റഡ്, എഫ്‌സി ഗോവ, ബെംഗളൂരു എഫ്‌സി ടീമുകൾക്കായും ജേഴ്സിയണിഞ്ഞിട്ടുണ്ട്.
Adjust Story Font
16

