Quantcast

ദുരന്ത നായകനായി കെയ്ൻ... ഫ്രഞ്ച് തീയിൽ ഇംഗ്ലണ്ട് ഫ്രൈ

17ാം മിനുറ്റിൽ ഗ്രീസ്മാൻ നൽകിയ പന്ത് ബോക്സിന് പുറത്തുനിന്ന് ഷുവാമെനി കിടിലൻ ഷോട്ടിലൂടെ ഗോൾവല മറികടക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-12-10 21:17:27.0

Published:

10 Dec 2022 6:27 PM GMT

ദുരന്ത നായകനായി കെയ്ൻ... ഫ്രഞ്ച് തീയിൽ ഇംഗ്ലണ്ട് ഫ്രൈ
X

ദോഹ: ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഫ്രാൻസ് ലോകകപ്പിന്റെ സെമിഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രാൻസിന്റെ വിജയം. ഫ്രാൻസിനായി ഷുവാമെനിയും ഒലിവർ ജെറൂദും ഗോൾ നേടിയപ്പോൾ ക്യാപ്റ്റൻ ഹാരി കെയ്ൻ നേടിയ പെനാൽറ്റി ഗോളാണ് ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലുള്ളത്.

81ാം മിനുറ്റിൽ ഇംഗ്ലീഷ് താരം മേസൺ മൗണ്ടിനെ തിയോ ഹെർണാൻഡസ് ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് 81ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി ഹാരികെയ്ൻ പാഴാക്കുകയായിരുന്നു. മൊറോക്കോയാണ് സെമിഫൈനലിൽ ഫ്രാൻസിന്റെ എതിരാളി.

ആദ്യപകുതിയിൽ ഷുവാമെനിയുടെ മിന്നും ഗോളിലായിരുന്നു ഫ്രാൻസ് മുന്നിലെത്തിയത്. 17ാം മിനുറ്റിൽ ഗ്രീസ്മാൻ നൽകിയ പന്ത് ബോക്സിന് പുറത്തുനിന്ന് ഷുവാമെനി കിടിലൻ ഷോട്ടിലൂടെ ഗോൾവല മറികടക്കുകയായിരുന്നു. ഗോള്‍ മടക്കാന്‍ 21ാം മിനിറ്റില്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും ഹാരി കെയ്ന്‍ അത് നഷ്ടപ്പെടുത്തി. 78ാം മിനുറ്റിൽ ഗ്രീസ്മാൻ നൽകിയ മനോഹരമായ ക്രോസിൽ തലവെച്ച ജെറൂദ് അനായസമായി വലകുലുക്കി. കഴിഞ്ഞ തവണ റഷ്യയില്‍ ക്രൊയേഷ്യയോട് സെമിയില്‍ തോല്‍ക്കുകയായിരുന്നു ഇംഗ്ലണ്ട്. 2006ലാണ് ഇംഗ്ലണ്ട് ഇതിന് മുന്‍പ് ക്വാര്‍ട്ടറില്‍ പുറത്തായത്. ഫ്രാന്‍സിന്റെ ആറാം സെമി പ്രവേശമാണിത്.

മൂന്നാം ക്വാർട്ടർ ഫൈനലിൽ പോർച്ചുഗല്ലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച ആഫ്രിക്കൻ വമ്പന്മാരായ മൊറോക്കോയെയാണ് നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാൻസ് സെമിഫൈനലിൽ നേരിടേണ്ടി വരിക.

ടീം ലൈനപ്പ് ഇങ്ങനെ

ഫ്രാൻസ്: ഹ്യൂഗോ ലോറിസ്, വരാനെ, കുൻദെ, അമക്കാനോ, ഹെർണാണ്ടസ്, ഗ്രീസ്മാൻ, തെക്‌മേനി, എംബാപ്പെ,ഡെംബലെ, റാബിയോട്ട്, ജെറൂദ്

ഇംഗ്ലണ്ട്: പിക്‌ഫോർഡ്. വാൽക്കർ, ലൂക്ക് ഷോ, സ്‌റ്റോണസ്, മഗ്വയ്ർ, റെയ്‌സ്, ഹെൻഡേഴ്‌സൺ, ബെല്ലിങ്ഹാം, കെയ്ൻ, സാക്ക, ഫോഡൻ

TAGS :

Next Story