Quantcast

ലൂസേഴ്‌സ് ഫൈനൽ പോരിൽ ഫ്രാൻസിന് ജയം; ജർമനിയെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്

ഫ്രഞ്ച് ജഴ്‌സിയിൽ 50ാം ഗോൾ എന്ന നേട്ടവും മത്സരത്തിൽ എംബാപ്പെ സ്വന്തമാക്കി

MediaOne Logo

Sports Desk

  • Published:

    8 Jun 2025 9:09 PM IST

France wins the battle of the losers final; defeats Germany by two goals to none
X

മ്യൂണിക്: യുവേഫ നേഷൻസ് ലീഗിൽ മൂന്നാം സ്ഥാനമുറപ്പിച്ച് ഫ്രാൻസ്. എംഎച്ച്പി അരീനയിൽ നടന്ന ലൂസേഴ്‌സ് ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളിന് ജർമനിയെ തോൽപിച്ചു. കിലിയൻ എംബാപ്പെയും(45), മൈക്കിൽ ഒലീസുമാണ് ഗോൾ സ്‌കോറർമാർ. നേരത്തെ സെമിയിൽ പോർച്ചുഗലിനോട് തോറ്റാണ് ജർമനി പുറത്തായത്. സ്‌പെയിനാണ് ഫ്രാൻസിനെ തുരത്തിയത്.

മൂന്നാംസ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് ഷോട്ടുതിർക്കുന്നതിലും ജർമനിയായിരുന്നു മുന്നിൽ. എന്നാൽ ഫിനിഷിങിലെ പോരായ്മകൾ ആതിഥേയർക്ക് തിരിച്ചടിയായി. മറുഭാഗത്ത് ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലെടുത്ത് ഫ്രാൻസ് വിജയം സ്വന്തമാക്കി.

ഫ്രഞ്ച് കുപ്പായത്തിൽ എംബാപ്പെയുടെ അൻപതാം ഗോളാണ് ജർമനിക്കെതിരെ പിറന്നത്. 90 മത്സരങ്ങളിൽ നിന്നാണ് ഫ്രഞ്ച് നായകൻ അർധസെഞ്ച്വറിയിൽ തൊട്ടത്. ഗോളും അസിറ്റുമായി തിളങ്ങിയ എംബാപ്പെയാണ് കളിയിലെ താരം

TAGS :

Next Story