Quantcast

ഉംറ നിർവഹിച്ച് ഫ്രഞ്ച് സ്‌ട്രൈക്കർ കരീം ബെൻസേമ, വീഡിയോ

സൗദി പ്രോലീഗിലെ അൽഇത്തിഹാദുമായി മൂന്ന് വർഷത്തെ കരാറിൽ ബെൻസേമ ഒപ്പുവച്ചിരുന്നു

MediaOne Logo

Sports Desk

  • Published:

    8 Aug 2023 8:43 PM IST

French striker Karim Benzema performs Umrah, video
X

സൗദി പ്രോലീഗിലെ അൽ ഇത്തിഹാദിൽ ചേർന്ന ഫ്രഞ്ച് സ്‌ട്രൈക്കർ കരീം ബെൻസേമ മക്കയിലെത്തി ഉംറ നിർവഹിച്ചു. അൽഇത്തിഹാദുമായി മൂന്ന് വർഷത്തെ കരാറിൽ ബെൻസേമ ഒപ്പുവച്ചിരുന്നു. പ്രതിവർഷം അഞ്ചര കോടി ഡോളറായിരിക്കും പ്രതിഫലം. സൗദി പ്രോ ലീഗിലെ നിലവിലെ ജേതാക്കളാണ് അൽ ഇത്തിഹാദ്. 35കാരനായ ബെൻസമേ റയൽ മാഡ്രിഡിലെ 14 വർഷം നീണ്ട ഐതിഹാസിക കരിയർ അവസാനിപ്പിച്ചാണ് സൗദിയിലേക്ക് ചേക്കേറിയത്.

2009ൽ 35 മില്യൺ യൂറോക്കാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ബെൻസേമയെ സാന്റിയാഗോ ബെർണബ്യൂവിലെത്തിച്ചിരുന്നത്. ക്രിസ്റ്റ്യാനോയും കക്കയുമടക്കം റയലിന്റെ പുതിയ തലമുറയെ ഫ്ലോറണ്ടീനോ പെരസ് അവതരിപ്പിച്ച അതേ വർഷം വലിയ കൊട്ടിഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് ബെൻസേമ റയൽമാഡ്രിഡിലെത്തിയത്. എന്നാൽ പെട്ടെന്ന് തന്നെ റയലിന്റെ മുന്നേറ്റ നിരയിലെ നിർണായക സാന്നിധ്യമായി താരം മാറി.

അഞ്ച് ചാമ്പ്യൻസ് ലീഗ് കീരീടങ്ങളും നാല് ലീഗ കിരീടങ്ങളുമടക്കം റയലിനൊപ്പം 24 കിരീട നേട്ടങ്ങളിൽ താരം പങ്കാളിയായി. റയലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിൽ രണ്ടാമനായ ബെൻസേമ 2022ലെ ബാലൺ ഡി ഓർ ജേതാവുമാണ്. റയലിലെ മുൻ സഹതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിൽ അൽ നാസറിന് വേണ്ടിയാണ് കളിക്കുന്നത്.

അൽ ഇത്തിഹാദിലെത്തിയ ബെൻസേമയ്ക്ക് ജിദ്ദയിൽ ഊഷ്മള വരവേൽപ്പ് നൽകിയിരുന്നു. താരത്തിന്റെ പ്രസൻറേഷൻ ചടങ്ങുകൾ കാണാൻ ആയിരങ്ങൾ കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിയത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ അറുപതിനായിരത്തോളം പേർ ജിദ്ദ കിംഗ് അബ്ദുല്ല സ്റ്റേഡിയത്തിലേക്ക് എത്തി.

മഞ്ഞയും കറുപ്പും നിറഞ്ഞ ജെഴ്‌സിയും തൂവാലയും അണിഞ്ഞ് ഗ്യാലറിയിൽ ഇടം പിടിച്ച ആരാധകർക്ക് മുന്നിൽ താരത്തെ അവതരിപ്പിച്ചപ്പോൾ യാ കരീം എന്ന വിളികളിൽ സ്റ്റേഡിയം ഇളകി മറിഞ്ഞു.

French striker Karim Benzema performs Umrah, video

Next Story