Quantcast

സൗഹൃദ ഫുട്‌ബോൾ: വിയറ്റ്‌നാമിനോട് തോറ്റ് ഇന്ത്യ

എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിയറ്റ്‌നാം ഇന്ത്യയെ തോൽപിച്ചത്. 10, 49, 70 മിനിറ്റുകളിലായിരുന്നു വിയറ്റ്‌നാമിന്റെ ഗോളുകൾ.

MediaOne Logo

Web Desk

  • Updated:

    2022-09-27 16:04:55.0

Published:

27 Sept 2022 9:32 PM IST

സൗഹൃദ ഫുട്‌ബോൾ: വിയറ്റ്‌നാമിനോട് തോറ്റ് ഇന്ത്യ
X

ഹാനോയ്: വിയറ്റ്‌നാമിനെതിരായ സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിയറ്റ്‌നാം ഇന്ത്യയെ തോൽപിച്ചത്. 10, 49, 70 മിനിറ്റുകളിലായിരുന്നു വിയറ്റ്‌നാമിന്റെ ഗോളുകൾ. വിയറ്റ്‌നാമിലെ ഹോ ചി മിന്‍ സിറ്റിയിലെ തോങ് നാട്ട് സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്.

തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. ആദ്യ ഇലവനിൽ മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും സഹൽ അബ്ദുൽ സമദും ഇടം നേടിയിരുന്നു. മറ്റൊരു മലയാളി താരമായ രാഹുൽ കെപിയും പകരക്കാരനായി ഗ്രൗണ്ടിലിറങ്ങിയിരുന്നു. ആതിഥേയരുടെ ആധിപത്യം തന്നെ ആയിരുന്നു മത്സരത്തിലുടനീളം.

ഗോളുകൾ മൂന്നിലൊതുങ്ങിയത് ഇന്ത്യയുടെ ഭാഗ്യം . ഗോള്‍കീപ്പറുടെ പ്രകടനവും നിര്‍ണായകമായി. കഴിഞ്ഞ സൗഹൃദമത്സരത്തില്‍ റാങ്കിങ്ങില്‍ പിറകിലുള്ള സിങ്കപ്പൂരുമായി ഇന്ത്യ സമനിലയില്‍ പിരിഞ്ഞിരുന്നു. ഫിഫ റാങ്കിങില്‍ വിയറ്റ്നാം 97ാം സ്ഥാനത്താണ്.

TAGS :

Next Story