Quantcast

കളിക്കാരനായും മാനേജറായും പെനാല്‍റ്റിയില്‍ വീണ് സൗത്ത്ഗേറ്റ്‌

പരിചയസമ്പത്തുള്ള താരങ്ങളെ മാറ്റി നിർത്തി പത്തൊൻപതുകാരൻ സാക്കയ്ക്കും, ഇരുപത്തിയൊന്നുകാരൻ സാഞ്ചോയ്ക്കും ഇരുപത്തിമൂന്നുകാരൻ റാഷ്ഫോർഡിനും ഷൂട്ടൗട്ടിൽ പന്ത് നൽകിയതെന്തിനെന്നും അയാൾ ആലോചിക്കുന്നുണ്ടാകും

MediaOne Logo

Web Desk

  • Updated:

    2021-07-12 04:24:25.0

Published:

12 July 2021 2:43 AM GMT

കളിക്കാരനായും മാനേജറായും പെനാല്‍റ്റിയില്‍ വീണ് സൗത്ത്ഗേറ്റ്‌
X

യൂറോ കപ്പ് കിരീടമെന്ന സ്വപ്നത്തിനായി ഇംഗ്ലണ്ടിന് ഇനിയും കാത്തിരിക്കണം. സമീപ കാലത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇംഗ്ലീഷ് നിരയ്ക്ക് ഒരു കൈ അകലത്തിലാണ് കിരീടം നഷ്ടമായത്. സ്വന്തം കാണികൾക്കുമുന്നിൽ ആദ്യ യൂറോ കിരീടം സ്വന്തമാക്കാൻ കിട്ടിയ അവസരം ഇംഗ്ലണ്ട് തുലച്ചു. ഇറ്റലിക്കൊപ്പം നിർഭാഗ്യം കൂടി വെബ്ലിയിൽ കളം നിറഞ്ഞാടിയപ്പോൾ വീട്ടുമുറ്റത്തെത്തിയ കിരീടം അവർക്ക് മടക്കി അയക്കേണ്ടിവന്നു. ആവനാഴിയിലെ അവസാന ആയുധം പ്രയോഗിച്ചിട്ടും ഷൂട്ടൗട്ട് കടക്കാനാകാതെ പോയതിൽ ഇംഗ്ലീഷ് താരങ്ങൾക്ക് വിധിയെ പഴിക്കാം. മുൻപ് 96ലെ യൂറോ സെമിയിൽ സൗത്തഗേറ്റ് പെനാൽറ്റി പാഴാക്കിയിരുന്നു. ഇപ്പോൾ 25 വർഷങ്ങൾക്ക് ശേഷം കലാശപ്പോരിൽ ശിഷ്യന്മാരും.

കിരീടം നേടാൻ പോന്ന മികച്ച വിഭവങ്ങൾ സൗത്ത് ഗേറ്റിന്റെ പക്കലുണടായിരുന്നു. തന്ത്രം മെനഞ്ഞ് കൃത്യമായി അവയെല്ലാം ഉപയോഗിക്കാനും ഫൈനൽവരെ അയാൾക്കായി. പക്ഷേ കലാശപ്പോരിൽ ജയത്തിന്റെ മധുരം നുണയാൻ അവർക്കായില്ല. അവസാന നിമിശം ഷൂട്ടൗട്ടിനായി കളത്തിലിറക്കിയ റാഷ്ഫോർഡും സാഞ്ചോയും പെനാൽറ്റി തുലച്ചപ്പോൾ അയാൾ സ്വയം പഴിച്ചിട്ടുണ്ടാകും. പരിചയസമ്പത്തുള്ള താരങ്ങളെ മാറ്റി നിർത്തി പത്തൊൻപതുകാരൻ സാക്കയ്ക്കും, ഇരുപത്തിയൊന്നുകാരൻ സാഞ്ചോയ്ക്കും ഇരുപത്തിമൂന്നുകാരൻ റാഷ്ഫോർഡിനും ഷൂട്ടൗട്ടിൽ പന്ത് നൽകിയതെന്തിനെന്നും അയാൾ ആലോചിക്കുന്നുണ്ടാകും.

സ്വന്തം ഹോം ഗ്രൗണ്ടായിട്ടും ഒരു ഡിഫൻസീവ് മനോഭാവത്തോടെ ആയിരുന്നു സൗത്ത് ഗേറ്റ് ഇന്ന് ടീമിനെ കളത്തിൽ ഇറക്കിയത്. ഒരു ഗോളിന് മുന്നിൽ ആയിട്ടും ആദ്യ 30 മിനുട്ടിൽ ഇംഗ്ലണ്ട് അറ്റാക്കുകൾക്ക് മുന്നിൽ ഇറ്റലി പതറുന്നത് കണ്ടിട്ടും സൗത്ത് ഗേറ്റ് ഡിഫൻസ് മതി എന്ന് തീരുമാനിക്കുകയായിരുന്നു. അറ്റാക്കിംഗ് താരങ്ങളുടെ നീണ്ട നിര ഉണ്ടായിട്ടും പലർക്കും അവസരം പോലും കൊടുക്കാൻ ഈ ടൂർണമെന്റിൽ സൗത്ത്ഗേറ്റ് തയ്യാറായില്ല. സാഞ്ചോയും റാഷ്ഫോർഡും ഗ്രീലിഷും ഒക്കെ ഈ ടൂർണമെന്റിൽ കൂടുതൽ സമയവും ബെഞ്ചിൽ ആയിരുന്നു ഇരുന്നത്.

ലക്ഷ്യത്തിന് തൊട്ടടുത്ത് വീണുപോയെങ്കിലും ഇംഗ്ലീഷ് സംഘത്തിന് തലയുയർത്തി മടങ്ങാം. ടൂർണെമന്റിന്റെ തുടക്കത്തിൽ ആരാലും പാടിപുകഴത്താതിരുന്ന സംഘത്തിന്റെ കളിയഴകിന് ഇന്ന് ആരാധകർ ഏറെയാണ്. ഖത്തറിനെ ലക്ഷ്യം വച്ച് രാകി മിനുക്കിയെടുത്താൽ അത്ഭുതങ്ങൾ സൃഷ്ടിക്കാവുന്ന ഒരു സംഘം അവരുടെ പക്കലുണ്ട്.

TAGS :

Next Story