കേരള ഫുട്‍ബോളിൽ ഇന്ന് ഡബിൾ ധമാക്ക ; കേരള ബ്ലാസ്റ്റേഴ്സിനും ഗോകുലം കേരളക്കും ഹോം മത്സരം

പയ്യനാട് : ഇന്ത്യൻ ഫുട്‍ബോൾ ലീഗിലെ (ഐ ലീഗ്) ആദ്യ ഹോം മത്സരത്തിനൊരുങ്ങി ഗോകുലം കേരള. ഇന്ന് വൈകീട്ട് നാല് മണിക്ക് നാംധാരി എഫ്‌സിക്കെതിരെ പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തിൽ ചാൻമാരി എഫ്‌സിയോട് സമനില വഴങ്ങിയ ഗോകുലം പട്ടികയിൽ ഏഴാമതാണ്.
മറുവശത്ത് സീസണിലെ ആദ്യ ജയം തേടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. സീസണിലെ മൂന്നാം ഹോം മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയാണ് എതിരാളികൾ. മൂന്ന് മത്സരത്തിൽ മൂന്നിലും തോറ്റ ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ എവേ ഗ്രൗണ്ടിൽ മോഹൻബഗാൻ സൂപ്പർ ജയന്റിസ്‌നോട് ഏകപക്ഷീയമായ രണ്ട് ഗോളിന് തോറ്റ ബ്ലാസ്റ്റേഴ്‌സ്, കൊച്ചിയിലെ ആദ്യ കളിയിൽ മുംബൈയോടും തോറ്റു (1-0). തൊട്ടടുത്ത കളിയിൽ നവാഗതരായ ഇന്റർകാശിയോടും തോൽവി വഴങ്ങി (2-1). ആ മത്സരത്തിൽ വിക്ടർ ബർത്തോമ്യുവിലൂടെ ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യ ഗോൾ നേടിയിരുന്നു.
Adjust Story Font
16

