Quantcast

ഐ ലീഗിനൊരുങ്ങി ഗോകുലം; അനസ് എടത്തൊടിക ടീമിൽ

ഗോകുലത്തിന്റെ ലക്ഷ്യം മൂന്നാം കിരീടം

MediaOne Logo

Sports Desk

  • Published:

    21 Oct 2023 1:30 AM GMT

Gokulam ready for I-League; Anas Edathodika in the team
X

ഐ ലീഗ് മത്സരങ്ങൾക്ക് ഈ മാസം 28ന് തുടക്കമാകും. ഗോകുലം കേരള എഫ്‌സിയും ഇൻറർകാശിയും തമ്മിലാണ് ആദ്യമത്സരം. കോഴിക്കോട് കേർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. മൂന്നാം കിരീടമാണ് ഐ ലീഗിനിറങ്ങുമ്പോൾ ഗോകുലം കേരളയുടെ ലക്ഷ്യം. പ്രതിരോധ നിരയിൽ അനസ് എടത്തൊടിക ഗോകുലത്തിൻറെ ജഴ്‌സിയണിയും. അനസിന് പുറമെ വലിയ താരനിര ഇത്തവണ ഗോകുലത്തിനൊപ്പമുണ്ട്. അബ്ദുൽ ഹക്കു നെടിയോടത്ത്, കഴിഞ്ഞ വർഷത്തെ ക്യാപ്റ്റനും ഐ ലീഗിലെ മികച്ച ഡിഫൻററുമായ ബൗബ എഫ് സി ഗോവയുടെ താരമായിരുന്ന എഡുബേഡിയ, ബംഗളൂരു എഫ് സിയിലെ നിലി പെർഡോമ, റിഷാദ് പി പി, സ്പാനിഷ് താരം അലക്‌സ് സാഞ്ചസ് എന്നീ കരുത്തരുടെ ബലത്തിലാണ് ഗോകുലം ഈ സീസണിൽ ഐലീഗിനിറങ്ങുന്നത്.

ഗോകുലത്തിന്റെ ഹോംഗ്രൗണ്ട് മത്സരങ്ങൾ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് നടക്കുക. ഈ മാസം 28ന് ഇൻറർകാശിയുമായാണ് ആദ്യമത്സരം. നവംബർ അഞ്ചിന് നെറോക്ക എഫ്‌സിയേയും നേരിടും. ഗ്രൂപ്പിലുള്ള ചർച്ചിൽ ബ്രദേർസുമായുള്ള മത്സരം നവംബർ 28നാണ്. വൈകീട്ട് ഏഴ് മണിക്കാണ് മത്സരം തുടങ്ങുക.

Gokulam ready for I-League; Anas Edathodika in the team

TAGS :

Next Story