Quantcast

ടോട്ടനത്തിൽ ലോറിസ് യുഗം അവസാനിക്കുന്നു; ഇനി മേജർ ലീഗ് സോക്കറിലേക്ക്

37 കാരനായ മുൻ ഫ്രഞ്ച് നായകൻ 11 വർഷം നീണ്ട ടോട്ടനം കരിയറിനാണ് വിരാമമിടുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-12-30 10:25:00.0

Published:

30 Dec 2023 10:19 AM GMT

ടോട്ടനത്തിൽ ലോറിസ് യുഗം അവസാനിക്കുന്നു; ഇനി മേജർ ലീഗ് സോക്കറിലേക്ക്
X

പാരിസ്: ഫ്രാൻസിന്റെ എക്കാലത്തേയും മികച്ച ഗോൾകീപ്പറായ ഹ്യൂഗോ ലോറിസ് ഇംഗ്ലീഷ് ക്ലബ് ടോട്ടനത്തിൽ നിന്ന് മേജർ ലീഗ് സോക്കറിലേക്ക് ചേക്കേറുന്നു. 37 കാരനായ മുൻ ഫ്രഞ്ച് നായകൻ 11 വർഷം നീണ്ട ടോട്ടനം കരിയറിനാണ് വിരാമമിടുന്നത്. അമേരിക്കയിലെ ലോസ് എയ്ഞ്ചൽസ് ക്ലബിലേക്കാണ് കരിയറിലെ അവസാനകാലത്ത് മടങ്ങുന്നത്. ജനുവരിയിൽ നടക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ കൈമാറ്റംനടക്കും. 2025 വരെയാണ് കാലാവധി. ഡിസംബർ 31ന് ബേൺമൗത്തിനെതിരെ ലോറിസ് അവസാന മത്സരത്തിൽ ഇറങ്ങും.

2018 ലെ റഷ്യൻ ലോകകപ്പിൽ ഫ്രാൻസിന് കിരീടം നേടിക്കൊടുത്ത നായകനും ഗോൾകീപ്പറുമാണ് ഹ്യൂഗോ ലോറിസ്. 2022ൽ ഫൈനലിൽ അർജന്റീനയെ നേരിടുമ്പോൾ ലോറിസായിരുന്നു നായകസ്ഥാനത്ത്. അന്ന് പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഫ്രാൻസ് കീഴടങ്ങിയത്. തുടർന്ന് ഫ്രാൻസ് ദേശീയടീമിൽ നിന്നുവിരമിച്ച താരം ക്ലബ് മത്സരങ്ങളിൽ തുടരുകയായിരുന്നു.മേജർ ലീഗ് സോക്കറിൽ നിലവിലെ ഫൈനലിസ്റ്റാണ് ലോസ് എയ്ഞ്ചൽസ് എഫ്‌സി. ടോട്ടനം ഹോട്‌സ്പറിനായി 361 മത്സരങ്ങളിലാണ് ലോറിസ് വലകാത്തത്. കൂടുതൽ ക്ലീൻഷീറ്റ് നേടിയ ഗോൾകീപ്പറെന്ന നേട്ടവും കൈവരിച്ചു. ഫ്രാൻസിൽ 2008-2022 വരെയാണ് ജഴ്‌സിയണിഞ്ഞത്.

TAGS :

Next Story